കടലുണ്ടി∙ കടലുണ്ടിപ്പുഴയ്ക്ക് നടുവിലുള്ള ചെറിയതിരുത്തി സംരക്ഷണ പ്രവൃത്തി പൂർത്തീകരണം നീളുന്നു. മഴക്കാലം തുടങ്ങിയപ്പോൾ കഴിഞ്ഞ മേയിൽ നിർത്തിവച്ച പണി ഇതുവരെ തുടങ്ങിയിട്ടില്ല.
2 ആഴ്ച മുൻപ് നദിക്കു കുറുകെ ബണ്ട് പുനർ നിർമിച്ചെങ്കിലും ഭിത്തി നിർമാണം വൈകുകയാണ്. സംസ്ഥാന ബജറ്റിൽ അനുവദിച്ച 3.5 കോടി രൂപ ഉപയോഗിച്ചാണ് 1068 മീറ്ററിൽ ഭിത്തി കെട്ടി തുരുത്തിന് പൂർണതോതിൽ സംരക്ഷണം ഒരുക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ പ്രവൃത്തിയിൽ 145 മീറ്ററോളം ദൂരത്തിൽ ഭിത്തി കെട്ടിയിട്ടുണ്ട്. ഇനിയും ഏറെ ദൂരം ബാക്കിയാണ്.
വാഹന ഗതാഗത സൗകര്യമില്ലാത്ത തുരുത്തിലേക്കു കരിങ്കല്ല് എത്തിക്കുക ഉൾപ്പെടെ ഏറെ ശ്രമകരമായ ദൗത്യമാണ് കരാറുകാർക്ക്.
ഇതിനാൽ തന്നെ പ്രവൃത്തി പൂർത്തിയാക്കാൻ ഇറിഗേഷൻ വകുപ്പ് അധിക സമയം അനുവദിച്ചിട്ടുണ്ടെങ്കിലും മഴയ്ക്കു മുൻപ് പണി തീർക്കണമെന്ന ആവശ്യമാണ് തുരുത്ത് നിവാസികൾക്ക്. നദിക്കു കുറുകെ ബണ്ട് നിർമിച്ച് റോഡ് സൗകര്യം ഒരുക്കിയാണ് മിനി ലോറിയിൽ കരിങ്കല്ല് എത്തിക്കുന്നത്. കടലുണ്ടി പഞ്ചായത്ത് 14-ാം വാർഡിൽ 15.5 ഏക്കർ വിസ്തൃതിയിലാണു ചെറിയതിരുത്തി.
പുഴയാൽ ചുറ്റപ്പെട്ട ഈ ചെറുദ്വീപിൽ 13 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
40 വർഷം മുൻപ് കുറഞ്ഞ ഭാഗങ്ങളിൽ മാത്രമായിരുന്നു പുഴ ഭിത്തി കെട്ടി സംരക്ഷിച്ചത്.
അഴിമുഖത്തിനു അഭിമുഖമായുള്ള പടിഞ്ഞാറു ഭാഗത്ത് പലയിടത്തും ഭിത്തി നിർമിച്ചിരുന്നില്ല. സൂനാമി വേളയിലാണു തുരുത്തിന്റെ പാർശ്വഭിത്തി പലയിടത്തും തകർന്നത്. കരിങ്കൽക്കെട്ടുകൾ ഇളകി വീണതിനാൽ പുഴയിൽ വെള്ളം ഉയർന്നാൽ ജനവാസ കേന്ദ്രത്തിലേക്കു വ്യാപിക്കുക പതിവാണ്. അഴിമുഖത്ത് നിന്നുള്ള തിരയടിയിൽ വെള്ളം തള്ളിക്കയറി കരയിടിച്ചിലും രൂക്ഷമായിരുന്നു.
നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടാണ് ബജറ്റിൽ തുക ഉൾക്കൊള്ളിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

