ബാലമുരുകൻ കടന്നുകളഞ്ഞ സംഭവം: 3 പൊലീസുകാർക്ക് സസ്പെൻഷൻ
തൃശൂർ ∙ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കൊടുംകുറ്റവാളി ബാലമുരുകൻ കടന്നു കളഞ്ഞ സംഭവത്തിൽ ഇയാളെ കൊണ്ടുവന്ന തമിഴ്നാട് പൊലീസിലെ 3 പേർക്ക് സസ്പെൻഷൻ. വിരുതുനഗർ ബന്തൽക്കുടി സ്പെഷൽ സബ് ഇൻസ്പെക്ടർ നാഗരാജൻ, കോൺസ്റ്റബിൾമാരായ രവിജ്യോതി, സുധാകർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തമിഴ്നാട് ക്യു ബ്രാഞ്ച് നേരത്തെത്തന്നെ അന്വേഷണം കുടുങ്ങിയിരുന്നു.
ബാലമുരുകൻ എവിടെ എന്നതു സംബന്ധിച്ച് ഇന്നലെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പൊലീസുകാർ ഇയാളെ വിലങ്ങ് അണിയിക്കാതെ സ്വകാര്യ കാറിൽ അലസമായി കൊണ്ടുപോയതാണ് കടന്നുകളയാൻ കാരണമായത്. 2 തവണ നേരത്തെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ആളാണ്.
53 ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഞായറാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിരുതുനഗർ കോടതിയിൽ ഹാജരാക്കി തിരികെ എത്തിക്കുമ്പോഴാണ് തിങ്കൾ രാത്രി 9.30നു പൊലീസിനെ വെട്ടിച്ച് ഇയാൾ ഓടിപ്പോയത്.
വിയ്യൂർ മണലാറുകാവിൽ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന സ്കൂട്ടർ അന്നേ ദിവസം മോഷണം പോയതും ബാലമുരുകന്റെ കടന്നുകളഞ്ഞതും ചേർത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്നാട് ക്യു ബ്രാഞ്ചും ഈ നിലയിൽ അന്വേഷണം നടത്തുന്നുണ്ട്.
കസ്റ്റഡിയിൽ നിന്നു ചാടിയ ചരിത്രമുണ്ടായിട്ടും ബാലമുരുകനെ പൊലീസ് വിലങ്ങ് അണിയിക്കാതെ നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നു ലഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നു വിയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴത്തെ ദൃശ്യമാണിത്.
കൈവിലങ്ങ് ഇല്ലാതെയാണു ബാലമുരുകൻ നടക്കുന്നതെന്ന് ഇതിൽ വ്യക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

