മൂവാറ്റുപുഴ∙ വിദ്യാർഥികളിലെ പൊതുവിജ്ഞാനത്തിന്റെ ആഴമളന്ന് മലയാള മനോരമ ഹോർത്തൂസ്– ബാലരമ ഡൈജസ്റ്റ് ക്വിസ്. ആദ്യ ഘട്ട മത്സരങ്ങൾക്കാണു നഗരവനമായ വീട്ടൂർ വനത്തോടു ചേർന്നുള്ള എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായത്. വിവിധ സ്കൂളുകളിൽനിന്നുള്ള നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
മത്സരം സ്കൂൾ മാനേജർ സി.കെ. ഷാജി ചൂണ്ടയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്, അധ്യാപകനായ പ്രീജിത് കുമാർ, ബാലരമ സീനിയർ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ വി.എൻ.
രാംകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ 5 സ്കൂളുകളിലായി നടക്കുന്ന ആദ്യ ഘട്ട മത്സരങ്ങളിൽ ആദ്യത്തേതാണിത്.
5-7 ക്ലാസുകളിലെ കുട്ടികൾക്കായി ജൂനിയർ തലത്തിലും 8- 12 ക്ലാസിലെ വിദ്യാർഥികൾക്കായി സീനിയർ തലത്തിലും മത്സരം നടന്നു. മത്സരഫലം പിന്നീട് അറിയിക്കും.
27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിന്റെ വേദിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും. ആദ്യ ഘട്ടത്തിൽ വിജയികളാകുന്ന 100 വിദ്യാർഥികൾ ഇതിൽ മത്സരിക്കും.
വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങളുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

