തളിപ്പറമ്പ് ∙ തൃച്ചംബരത്ത് ദേശീയ പാതയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരുക്ക്. ബൈക്ക് ഓടിച്ച ഏഴാംമൈൽ സ്വദേശി സജീവനെ സാരമായ പരുക്കുകളുടെ പരിയാരം ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവന്റെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ചെറിയ പരുക്കളുടെ രക്ഷപ്പെട്ടു.
എതിർഭാഗത്തു നിന്നും വന്ന ബൈക്ക് ഓടിച്ച ധർമ്മശാല കെഎപി ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇരിട്ടിയിലെ ജിയോവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇയാളുടെ പരുക്കും ഗുരുതരമാണ്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

