കാസർകോട്∙ അനന്തപുരം വ്യവസായ പാർക്കിലെ സ്ഥാപനങ്ങളിൽ നിന്നു ദുർഗന്ധം വമിക്കുകയാണെന്ന് പ്രദേശവാസികളിൽ നിന്നു പരാതിയുണ്ടായാൽ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റൽ എൻജിനീയർ അടിയന്തരമായി ഇടപെട്ട് നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.90% ചലനശേഷി നഷ്ടപ്പെട്ട
കുമ്പള സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മേയ് 15 ന് മനുഷ്യാവകാശ കമ്മിഷൻ നൽകിയ ഉത്തരവിൽ ദുർഗന്ധമുണ്ടാകാതിരിക്കാൻ 2 മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് കലക്ടർക്കു നിർദേശം നൽകിയിരുന്നു.
എന്നാൽ ദുർഗന്ധത്തിന് ഒരു ശമനവുമില്ലെന്ന് പരാതിക്കാരൻ വീണ്ടും കമ്മിഷനെ അറിയിച്ചു.
എൻവയൺമെന്റൽ എൻജിനീയറിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി.റെഡ് കാറ്റഗറിയിലാണ് വ്യവസായ പാർക്ക് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മിഷനെ അറിയിച്ചു. ദുർഗന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ബോർഡ് ശാസ്ത്രീയ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ദുർഗന്ധം ശമിക്കുന്നതിനായി ഏർപ്പെടുത്തിയ ബയോഫിൽട്ടർ, കൺഡൻസർ മുതലായവ കൃത്യമായി പ്രവർത്തിക്കാതിരുന്നാൽ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യവസായ യൂണിറ്റിലെ സ്ഥാപനങ്ങൾ നിലവിലുള്ള കുറവുകൾ പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ പരാതിയൊന്നുമില്ലെന്നും റിപ്പോർട്ടിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

