ബത്തേരി∙ ബെംഗളൂരുവിൽ നിന്ന് കൊടുവള്ളിയിലേക്ക് 2 പേർ സഞ്ചരിച്ചെത്തിയ കാർ മറ്റൊരു വാഹനത്തിലെത്തിയ എട്ടംഗ സംഘം കവർന്നു. വഴിയിൽ തടഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു പേരെയും വലിച്ച് പുറത്തിട്ട
ശേഷമാണ് കാറുമായി കടന്നത്. കാർ പിന്നീട് ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തിയ നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് കണ്ടെത്തി.
കാർ കസ്റ്റഡിയിലെടുത്ത് ബത്തേരി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ കല്ലൂരിൽ വച്ചാണ് കാർ തട്ടിയെടുത്തതെന്നാണ് പൊലീസിൽ ലഭിച്ച പരാതി. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ(53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബത്തേരി പൊലീസിൽ പരാതിയുമായെത്തിയത്.
ബിസിനസ് ആവശ്യാർഥം ബെംഗളൂരുവിൽ പോയി മടങ്ങവെ കല്ലൂരിനടുത്ത് വച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം ഓടിക്കൊണ്ടിരിക്കെത്തന്നെ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തെന്നും നിർത്തിയ ഉടനെ തങ്ങളെ ബലമായി പുറത്തിറക്കിയെന്നും പരാതിയിൽ പറയുന്നു.
എട്ടംഗ സംഘമെത്തിയ കാറിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നെന്നും തങ്ങളെ ബലമായി പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെന്നും നിലത്തു കിടന്നതിനാൽ തങ്ങളെ ഉഫോക്ഷിച്ച് അവർ കാറുമായി കടന്നെന്നും പരാതിയിൽ പറയുന്നു. ലാപ്ടോപ്പും, മൊബൈൽ ഫോണും ബാഗും നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്.
പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടതായി ഇന്നലെ രാവിലെ വിവരം ലഭിക്കുന്നത്.
പുലർച്ചെ പാലളക്കാനെത്തിയവരാണ് കാർ ഭഗികമായി തകർക്കപ്പെട്ട നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വണ്ടി കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങി. കാറിന്റെ സീറ്റുകളും പിൻഭാഗവും ഡാഷ് ബോഡുമെല്ലാം കുത്തിപ്പൊളിച്ച നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

