കോട്ടയം ∙ ആവശ്യത്തിനു തോക്കുകളിലില്ലെങ്കിലും വെടിയുണ്ട ശേഖരം വർധിപ്പിച്ച് വനംവകുപ്പ്.
651 തോക്കുകളാണ് വനംവകുപ്പിനുള്ളത്. വെടിയുണ്ടകളുടെ കരുതൽശേഖരം 15,000 ആണ്.
ആവശ്യത്തിനു തോക്കുകളില്ലാതെ വെടിയുണ്ട ശേഖരം വർധിപ്പിച്ചതു കരുതലിനെന്നാണ് അധികൃതർ പറയുന്നത്.
ആനയെ വിരട്ടി ഓടിക്കാനുള്ള പമ്പ് ആക്ഷൻ തോക്കുകൾ 109 എണ്ണമുണ്ട്. റെയ്ഞ്ച് ഓഫിസർമാരുടെ സുരക്ഷയ്ക്കായി കൈവശം നൽകിയിരിക്കുന്നതു 104 റിവോൾവറുകളാണ്.
വനമേഖലയിലെ സുരക്ഷയ്ക്കായി 438 തോക്കുകളുമുണ്ട്. ഇവ വനമേഖലയോടു ചേർന്നുള്ള വനംവകുപ്പ് ഓഫിസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആനയെ വിരട്ടി ഓടിക്കുന്ന പമ്പ് ആക്ഷൻ ഗണ്ണുകൾ കോട്ടയം ഡിവിഷനിലാണു കൂടുതൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

