ആറ്റിങ്ങൽ∙ മൂന്നുമുക്കിലെ ബവ്റിജസ് ഗോഡൗണിലേക്കു മദ്യം കയറ്റിവന്ന ലോറിയിൽ നിന്നു മദ്യം കവർന്ന രണ്ടുപേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിൽ. മദ്യം കൊണ്ടുവന്ന മറ്റൊരു ലോറിയിലെ ഡ്രൈവറും സമീപത്തുള്ള തട്ടുകടയിലെ ജീവനക്കാരനുമാണു പിടിയിലായത്.
വട്ടിയൂർക്കാവ് മൂന്നാമൂട് മണലയം സൗമ്യഭവനിൽ സുരേഷ് (40), തിരുനൽവേലി രാധാപുരം പണ്ണേർക്കുളം ഹൗസിൽ മണി (33) എന്നിവരാണു പിടിയിലായത്. തിങ്കൾ ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്.
കെഎസ്ബിസിയുടെ ഇന്റേണൽ ഓഡിറ്റ് സംഘത്തിന്റെ പരിശോധന നടന്നതിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി ലോഡ് ഇറക്കിയിരുന്നില്ല.
ലോഡുമായി വന്ന ലോറികൾ ഗോഡൗണിന്റെ സമീപ പ്രദേശത്തും ഇടറോഡുകളിലും നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് മദ്യം കവർന്നത്.
33 കുപ്പി മദ്യമാണ് കവർന്നത്. 2 കെയ്സ് പൂർണമായും 9 കുപ്പി മദ്യവുമാണ് കവർന്നത്.
സുരേഷ് മദ്യം കൊണ്ടുവന്ന മറ്റൊരു ലോറിയിലെ ഡ്രൈവറാണ്, മണി തട്ടുകട
ജീവനക്കാരനാണ്. ലോഡ് ഇറക്കുന്നതിനിടെ മദ്യത്തിലെ കുറവ് ശ്രദ്ധയിൽപെട്ടതോടെ എക്സൈസ് അധികൃതരും ഗോഡൗൺ അധികൃതരും നടത്തിയ പരിശോധനയിൽ കവർച്ച ചെയ്യപ്പെട്ടതാണ് സ്ഥിരീകരിച്ചു.
തുടർന്ന് ഗോഡൗണിലെ എക്സൈസ് സിഐ എം.എസ് മനോജിന്റെ നിർദേശപ്രകാരം ഗോഡൗൺ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു കവർച്ച നടത്തിയവരെ കണ്ടെത്തിയത്.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

