ശ്രീകൃഷ്ണപുരം∙ പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് കടന്നുചെല്ലുന്ന ആളെ സഹായിക്കാൻ ഇനി എഐ അസിസ്റ്റന്റ് റെഡിയായി ഇരിക്കുന്നുണ്ടാകും. വിവാഹ സർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റും മുതൽ ആവശ്യം ചെറുതോ വലുതോ ആവട്ടെ അതെങ്ങനെ നേടിയെടുക്കാം എന്ന് ഈ എഐ ശബ്ദസംവിധാനത്തോടെ പറഞ്ഞുതരും.
സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള വൈബ്സൈറ്റ് എങ്ങിനെ ഉപയോഗപ്പെടുത്താം, ഇതിലെ സേവനങ്ങൾ എങ്ങനെ ഉപകാരപ്രദമാക്കാം എന്നിവയെല്ലാം എഐയോട് ചോദിച്ചാൽ ഉത്തരം റെഡിയാണ്.
പഞ്ചായത്തിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങളും ലഭ്യമാണ്. ഗവേഷണാവശ്യങ്ങൾക്കും മറ്റും എത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു ജീവനക്കാരുടെ സഹായമില്ലാതെ വിവരങ്ങൾ ലഭ്യമാകുന്നത് ഏറെ ഉപകാരപ്പെടും. റോബട്ടുകൾ ഉൾപ്പെടെ ഒട്ടേറെ എഐ ആപ്പുകൾ നിർമിച്ച പൂക്കോട്ടുകാവ് ചോലത്തൊടി അഭിനവ് ആണ് എഐ അസിസ്റ്റന്റും തയാറാക്കിയിരിക്കുന്നത്. അഞ്ചു ദിവസം കൊണ്ടാണ് രൂപപ്പെടുത്തിയെടുത്തത്.
‘എന്റെ ഒറ്റപ്പാലം’ എന്ന കേരളത്തിലെ നിയോജകമണ്ഡലത്തെ ക്കുറിച്ചുള്ള ആദ്യത്തെ മൊബൈൽ ആപ്, സ്റ്റുഡന്റ് റോബട് എന്നിവയുണ്ടാക്കിയതും അഭിനവ് ആണ്.
യങ് ഇന്നവേറ്റർ പ്രോഗ്രാം സംസ്ഥാന വിജയിയായ അഭിനവ് അവസാന വർഷ ബിസിഎ വിദ്യാർഥിയാണ്. ഇന്ന് ഉച്ചയ്ക്ക് 2ന് ആപ്പ് ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

