ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും സെമികണ്ടക്ടർ (ചിപ്) നിർമാണരംഗത്ത് ലോകത്തെ ഏറ്റവും മുൻനിര സ്ഥാപനവുമായ എൻവിഡിയ വൻ ദൗത്യവുമായി ഇന്ത്യയിലേക്ക്.
നിർമിത ബുദ്ധിയിൽ (എഐ) ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 15 ബില്യൻ ഡോളറിന്റെ (ഏകദേശം 1.32 ലക്ഷം കോടി രൂപ) പദ്ധതിക്ക് നേരത്തേ ഗൂഗിൾ പച്ചക്കൊടി വീശിയിരുന്നു. അദാനിയുമായി ചേർന്ന് വിശാഖപട്ടണത്ത് എഐ ഹബ് ആണ് ഗൂഗിൾ ഒരുക്കുന്നത്.
ഇതിനു പിന്നാലെയാണ്, ഇപ്പോൾ 2 ബില്യൻ ഡോളറിന്റെ (ഏകദേശം 18,000 കോടി രൂപ) ദൗത്യവുമായി എൻവിഡിയ എത്തുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായ ഇന്ത്യയിൽ എഐയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഈ രംഗത്തെ അമേരിക്കൻ ഭീമന്മാരുടെ കടന്നുവരവ്. സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകരുടെ കൂട്ടായ്മയായ ഇന്ത്യ ഡീപ് ടെക് അലയൻസുമായി (ഐഡിടിഎ) ചേർന്ന് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ട്രെയിനിങ്, മെന്റർ സഹായം നൽകുകയാണ് എൻവിഡിയ ചെയ്യുക.
എൻവിഡിയ മേധാവി ജെൻസെൻ ഹുവാങ് അടക്കമുള്ളവർ ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തും.
സെമികണ്ടക്ടർ (ചിപ്), സ്പേസ്, എഐ, ബയോടെക്, റോബോട്ടിക്സ്, എനർജി മേഖലകളിലെ സ്റ്റാർട്ടപ്പുകളെയാണ് സംയോജിതമായി ‘ഡീപ് ടെക്’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ ദൗത്യത്തിൽ എൻവിഡിയയുടെ ഭാഗത്തുനിന്ന് നിക്ഷേപമുണ്ടാകുമോയെന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കേന്ദ്രസർക്കാരും എഐ രംഗത്തെ വികസനം ഉന്നമിട്ട് ഒരുലക്ഷം കോടി രൂപയുടെ റിസർച്, ഡവല്പമെന്റ് അൻഡ് ഇന്നൊവേഷൻ (ആർഡിഐ) സ്കീം ആവിഷ്കരിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

