ഗെസ്റ്റ് അധ്യാപക ഒഴിവ്:
മുളക്കുഴ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി (സീനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19 നു 11 ന് അഭിമുഖത്തിന് എത്തണം. 6238794083.
പിടിഎസ് ഒഴിവുകൾ
ആലപ്പുഴ∙ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ കീഴിലുള്ള ആലപ്പുഴ, ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രങ്ങളിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ പിടിഎസ് നിയമനത്തിനു വിമുക്തഭടന്മാർ 12നു മുൻപായി ജില്ലാ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ നൽകണം.
ഫോൺ: 0477-2245673. ഇമെയിൽ: [email protected]
അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ∙ സരോജിനി – ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനതലത്തിൽ മികച്ച ജൈവ കർഷകനു 2,00000 രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള 10 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 പ്രോത്സാഹന സമ്മാനങ്ങളുമാണു നൽകുന്നത്. കർഷകനെ കുറിച്ചുള്ള ലഘുവിവരണവും മേൽവിലാസവും 2 ഫോൺ നമ്പറും ഉൾപ്പെടെ കെ.വി.ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലേക്കു 30നു മുൻപ് അപേക്ഷ അയയ്ക്കണം.
സഹോദയ അത്ലറ്റിക് മീറ്റ് നാളെയും 7നും
അമ്പലപ്പുഴ∙ ആലപ്പുഴ സഹോദയ അത്ലറ്റിക് മീറ്റ് നാളെയും 7നും പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജ് മൈതാനിയിൽ നടക്കും.
നീർക്കുന്നം അൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കും. 50 സ്കൂളുകളിലെ 1500ലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
നാളെ 9നു മത്സരങ്ങൾ ആരംഭിക്കും. ഒളിംപ്യൻ മനോജ് ഉദ്ഘാടനം ചെയ്യും.
ഭജനക്കുടിലുകൾക്ക് അപേക്ഷിക്കാം
ഓച്ചിറ ∙ പരബ്രഹ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് വൃശ്ചികം 1 മുതൽ 15 വരെ വാണിജ്യ സ്റ്റാളുകൾ, ചെറുകിട
സ്റ്റാളുകൾ, കർപ്പൂര സ്റ്റാൾ, കാർണിവൽ, തറകളുടെ സ്പോട്ട് ലേലം എന്നിവ നാളെ രാവിലെ 10ന് നടക്കും. ഭജനം പാർക്കുന്നതിനുള്ള കുടിലുകൾക്കുള്ള അപേക്ഷകൾ ഇന്നുകൂടി സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ രാമകൃഷ്ണൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

