തൃശൂർ∙ കേരളപ്പിറവി ദിനത്തിൽ, തൃശൂർ റോട്ടറി ക്ലബ് “റോട്ടറി പീസ് പ്രൈസ് 2025” നഗരസഭയുടെ മേയർഎം. കെ.
വർഗീസിന് നൽകി ആദരിച്ചു. മേയർ വർഗീസിന്റെ സജീവ നേതൃത്വത്തിൽ തൃശൂർ നഗരം രണ്ട് അസാധാരണ നേട്ടങ്ങളായ യുനെസ്കോ ലേണിങ് സിറ്റി ബഹുമതിയും ഇന്റർനാഷണൽ സിറ്റി ഓഫ് പീസ് പദവിയും നേടിയിരുന്നു.
സമാധാനനിർമാണം, സുസ്ഥിര വികസനം,ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാദേശികതലത്തിൽ പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തതിനുള്ള അദ്ദേഹത്തിന്റെ ദൂരദർശിയായ നേതൃത്വത്തെയാണ് ഈ ബഹുമതിക്ക് അർഹനാക്കിയത്
ബഹുമതി റോട്ടറി ക്ലബ് ഓഫ് തൃശൂർ പ്രസിഡന്റ് സന്തോഷ് ടി.പി.
മേയര്‍ക്ക് കൈമാറി. ചടങ്ങിൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ജിനീവയിലെ, ഇന്റർനാഷണൽ സിറ്റീസ് ഓഫ് പീസ് പ്രതിനിധിയായ റോട്ടേറിയൻ രാഹുൽ ചാലി, ക്ലബ്ബ് അംഗങ്ങളായ ലഫനൻ്റ് കേണൽ രാജശേഖരൻ നായർ, ജയിംസ് ബി.എം, സജോ ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

