കൊച്ചി ∙ ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന പട്ടികജാതി വിഭാഗത്തിലുള്ള വനിതകൾക്കായി ‘എസ്സി വനിത ഹോസ്റ്റൽ’ സജ്ജമായി. അയ്യപ്പൻകാവ് ഡിവിഷനിൽ കെ.കെ. പത്മനാഭൻ റോഡിൽ നിർമിച്ച കെട്ടിടത്തിലാണു വനിത ഹോസ്റ്റൽ പ്രവർത്തിക്കുക.
കോർപറേഷന്റെ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 6.07 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്.
2015–20 കാലത്തെ ഭരണസമിതി 4 കോടി രൂപ ചെലവിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും ഹോസ്റ്റൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. കെട്ടിടത്തിന്റെ പ്ലമിങ്, വൈദ്യുതീകരണ പ്രവൃത്തികൾക്കായി 1.07 കോടി രൂപയും ഫർണിഷിങ്ങിന് ഒരു കോടി രൂപയുമുൾപ്പെടെ 2.07 കോടി രൂപ നിലവിലെ ഭരണ സമിതി പദ്ധതിക്കായി ചെലവഴിച്ചു.
ഹോസ്റ്റൽ മേയർ എം.
അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധാവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന പട്ടികജാതി വനിതകൾക്കു കുറഞ്ഞ ചെലവിൽ, സുരക്ഷിതവും മെച്ചപ്പെട്ടതുമായ താമസ സൗകര്യമാണു ഹോസ്റ്റലിലൂടെ ലഭ്യമാകുന്നതെന്നു മേയർ പറഞ്ഞു.
ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൗൺസിലർ മിനി ദിലീപ്, സ്ഥിരസമിതി അധ്യക്ഷ സി.ഡി.
വത്സലകുമാരി, ദീപക് ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
നിർമാണം പൂർത്തിയാക്കിയ ശേഷം കോവിഡ് കാലത്തു ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കു താമസിക്കാനായി ഈ കെട്ടിടം വിട്ടു നൽകിയിരുന്നു. പിന്നീട് ഹെൽത്ത് സർക്കിൾ ഓഫിസായി ഈ കെട്ടിടം പ്രവർത്തിച്ചു. ഈ ഓഫിസ് മറ്റൊരു കെട്ടിടത്തിലേക്കു മാറിയ ശേഷമാണ് വീണ്ടും എസ്സി വനിത ഹോസ്റ്റലായി നവീകരിച്ചത്.24 ഡബിൾ മുറികൾ, ഒരു സിംഗിൾ മുറി, 4 ഡോർമട്രികൾ എന്നിവയുൾപ്പെടെ 29 മുറികളാണു ഹോസ്റ്റലിലുള്ളത്.
200 രൂപയ്ക്കു ഡബിൾ മുറികളും 100 രൂപയ്ക്കു ഡോർമട്രി കിടക്കകളും ലഭ്യമാകും. പൊതു ആവശ്യത്തിനായി ഒരു ഹാളും ലൈബ്രറിയും ഹോസ്റ്റലിലുണ്ട്.ഹോസ്റ്റൽ മുറികൾ വാടകയ്ക്കു നൽകുന്നതു സംബന്ധിച്ച നിയമാവലി തയാറാക്കിയിട്ടുണ്ടെന്നും കൗൺസിൽ അംഗീകാരം ലഭിച്ച ശേഷം ആളുകൾക്കു താമസാനുമതി നൽകുമെന്നും കൗൺസിലർ മിനി ദിലീപ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

