പാരിപ്പള്ളി ∙ വിശപ്പിനും ജപ്തി നോട്ടിസിനും കാൻസർ രോഗത്തിന്റെ വേദനയ്ക്കും മധ്യേ നിസ്സഹായനായി, വീഴാറായ വീട്ടിൽ കഴിയുകയാണ് പാരിപ്പള്ളി തെറ്റിക്കുഴി ചാമവിള ആരോമൽ ഭവനിൽ രാജേന്ദ്രൻ (54). പാരിപ്പള്ളി മാർക്കറ്റിൽ ചെറിയ തട്ടുകട
നടത്തിയിരുന്ന രാജേന്ദ്രനു 6 മാസം മുൻപാണ് കാൻസർ രോഗം കണ്ടെത്തുന്നത്. കീമോ ചെയ്യുന്നതിനു തിരുവനന്തപുരത്ത് പോകുന്നതു പോലും പലപ്പോഴും നാട്ടുകാരുടെ സഹായത്താലാണ്.
ഭാര്യ പുഷ്പലത ശ്വാസം മുട്ട് ഉൾപ്പെടെ വിവിധ രോഗങ്ങളുടെ പിടിയിലാണ്. മകനു ജോലിയില്ല.
സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നോട്ടിസ് ആയിട്ടുണ്ട്.
ഒന്നേകാൽ ലക്ഷം രൂപ വായ്പ എടുത്തത് മൂന്നര ലക്ഷത്തോളം രൂപയായി. വീടും നാലു സെന്റ് ഭൂമിയും വിറ്റ് കടം വീട്ടാമെന്നു അദാലത്തിൽ പറഞ്ഞു.
കിടപ്പാടം വിറ്റാൽ രോഗ ബാധിതരായ കുടുംബം പെരുവഴിയിലാകും.2018ലെ മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. അവശേഷിക്കുന്ന ഭാഗത്തിന്റെ മേൽക്കൂര ഉൾപ്പെടെ ദ്രവിച്ചു നിൽക്കുകയാണ്.
മുടങ്ങാതെ മരുന്ന് വേണം, കീമോയ്ക്കു ശേഷം ശസ്ത്രക്രിയ നടത്തണം, പെരുവഴിയിൽ ആകാതിരിക്കൻ കടം വീട്ടണം, വീടിന്റെ അറ്റകുറ്റപ്പണി നടത്തണം.
ഇതിനെല്ലാം സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോൺ: 9633494464.അക്കൗണ്ട് വിവരങ്ങൾ.
രാജേന്ദ്രൻ എൻ. Account No: 0642053000001757, IFSC: SIBL0000642 സൗത്ത് ഇന്ത്യൻ ബാങ്ക് പാരിപ്പള്ളി ശാഖ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

