പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകകപ്പിലൊരു ഇന്ത്യൻ ‘വനിതാ’ മുത്തം. സ്വപ്നം സാക്ഷാത്കരിച്ച ഇന്ത്യൻ വനിതാടീമിന് മുന്നിൽ ആശംസാപ്രവാഹത്തിനൊപ്പം സമ്മാനങ്ങളുടെ പ്പെരുമഴയും പെയ്യുകയാണ്.
ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) 40 കോടി രൂപയുടെ സമ്മാനത്തിന് പുറമേ ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ, സൂററ്റിൽ നിന്നുള്ളൊരു വജ്രവ്യാപാരിയുടെ സമ്മാനപ്രഖ്യാപനമാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.
ശ്രീ രാമകൃഷ്ണ എക്സ്പോർട്സ് (എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ പ്രഖ്യാപിച്ച സമ്മാനം ഇങ്ങനെ: വനിതാതാരങ്ങളുടെ ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ വജ്രഭാരണം. പുറമേ സോളർ പാനലും!
ഞായറാഴ്ച നടന്ന ഫൈനലിലാണ് ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് ഇന്ത്യൻ ടീം കന്നിക്കിരീടം സ്വന്തമാക്കിയത്.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ശതകോടി ഇന്ത്യക്കാരുടെ ഹൃദയംകവർന്നുവെന്നും അവരുടെ പോരാട്ടവീര്യവും ആത്മവിശ്വാസവും അച്ചടക്കവും മാതൃകാപരമാണെന്നും വരുന്ന തലമുറയ്ക്ക് പ്രോത്സാഹനമാകുമെന്നും വ്യക്തമാക്കിയാണ് വജ്രവ്യാപാരിയുടെ സമ്മാന പ്രഖ്യാപനം.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗ്സ് തുടങ്ങി ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയാറാക്കും. ഇതിൽനിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തിരഞ്ഞെടുക്കാം.
ഈ ഇന്ത്യൻ ടീമിന് വജ്രത്തേക്കാൾ തിളക്കമാണെന്നും ധോലാക്കിയ അഭിപ്രായപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

