ഫോർട്ട്കൊച്ചി∙ നഗരസഭയുടെ സമൃദ്ധി ഹോട്ടൽ ഫോർട്ട്കൊച്ചി റോ– റോ ജെട്ടിക്ക് സമീപം ഇന്ന് വൈകിട്ട് 5.30ന് കെ.ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിക്കും.
20 രൂപയ്ക്കുള്ള സമൃദ്ധി ഊണ് ഇവിടെ ലഭിക്കും. 30 രൂപയ്ക്ക് പ്രഭാത ഭക്ഷണവും.
ബോട്ട് ജെട്ടി പ്രവർത്തിച്ചിരുന്ന പഴയ ഇരുനില കെട്ടിടം നവീകരിച്ചാണ് സമൃദ്ധി ഹോട്ടലായി മാറ്റിയിരിക്കുന്നത്.
കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രീമിയം ഫുഡ് കോർട്ട് ഉണ്ടാകും. 100 രൂപയാണ് ഇവിടെ ഊണിന് ഈടാക്കുക..
വിദേശ വിനോദ സഞ്ചാരികൾക്ക് അടക്കം പ്രയോജനപ്പെടുന്ന വിധത്തിലാണ് പ്രീമിയം ഫുഡ് കോർട്ടിന്റെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കായൽ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാം.
കുടുംബശ്രീ പ്രവർത്തകരായ 30 പേരാണ് ജീവനക്കാർ.
ഇവർക്കുള്ള പരിശീലനം എറണാകുളത്ത് നൽകി. പരമാര റോഡിലുള്ള സമൃദ്ധിയിൽ തയാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളാണ് ഇവിടെ വിതരണം ചെയ്യുക. താമസിയാതെ ഫോർട്ട്കൊച്ചിയിൽ തന്നെ പാചകം ആരംഭിക്കുമെന്ന് ക്ഷേമകാര്യ സമിതി അധ്യക്ഷ ഷീബാ ലാൽ പറഞ്ഞു.
മിതമായ വിലയ്ക്ക് മികച്ച ഭക്ഷണം നൽകുന്ന പരമാര റോഡിലെ സമൃദ്ധി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംരംഭം വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലും ആരംഭിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

