ചങ്ങനാശേരി ∙ ജർമൻ വ്ലോഗറുടെ വിഡിയോയിൽനിന്നു കെഎസ്ആർടിസി തടിതപ്പാൻ നോക്കേണ്ട. നഗരത്തിലെ മാലിന്യം മാത്രമല്ല വ്ലോഗറുടെ വിഡിയോയിൽ കാണുന്നത്.
ചങ്ങനാശേരിയിൽനിന്നു മൂന്നാറിലേക്കുള്ള ബസ് കണ്ടുപിടിക്കാൻ വ്ലോഗർ നടത്തിയ പെടാപ്പാടും വിഡിയോയിലൂടെ ലോകം കണ്ടതാണ്. വിദേശ വ്ലോഗർക്ക് ബസിന്റെ വിവരം പറഞ്ഞ് കൊടുക്കാൻ കെഎസ്ആർടിസി അധികൃതർക്കും കഴിഞ്ഞില്ല. ബസിലെ മലയാളത്തിൽ മാത്രമുള്ള ബോർഡുകളും വ്ലോഗറെ കുഴക്കി.
വിദേശി മാത്രമല്ല, നമ്മുടെ സമീപ സ്ഥലങ്ങളിൽ നിന്നു ചങ്ങനാശേരിയിലെത്തുന്നവർ ബസ് തേടി വട്ടംചുറ്റുകയാണ്. പുതിയ സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയായാൽ ഈ പരക്കം പാച്ചിൽ അവസാനിക്കുമെന്നാണു പ്രതീക്ഷ.
ആകെ കൺഫ്യൂഷൻ
∙ ബസിന്റെ വിവരങ്ങൾ അറിയാൻ നിർമാണം നടക്കുന്ന സ്റ്റാൻഡിനു സമീപത്ത് കൂടെ പോയി അന്വേഷണ കൗണ്ടറിൽ വിവരങ്ങൾ തേടണം.
പിന്നീട് പുറത്തേക്കിറങ്ങി ബസ് കാത്തുനിൽക്കണം. തിരുവനന്തപുരം ഭാഗത്തേക്കുള്ളവർ നഗരസഭയുടെ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്കു നടക്കണം. താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ബസിന്റെ സമയ വിവരങ്ങൾ ലഭ്യമാക്കിയാൽ യാത്രക്കാർക്ക് ഉപകാരപ്പെടും.
അന്വേഷണ കൗണ്ടറിലേക്ക് വിളിക്കാൻ മാത്രം കഴിയുന്ന ലാൻഡ് ഫോൺ സംവിധാനം താൽക്കാലികമായി കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിക്കൂടെ എന്നും ചിലർ ചോദിക്കുന്നു. അങ്ങനെയാണെങ്കിൽ സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിലേക്കുള്ള നടപ്പ് ഒഴിവാക്കാം.
∙ ആലപ്പുഴ സർവീസുകളാണ് പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡിൽനിന്നു നടത്തുന്നത്. എന്നാൽ, ദീർഘദൂര ബസുകൾ തേടി പലരും സ്റ്റാൻഡിനുള്ളിലേക്ക് എത്തുന്നുണ്ട്.
∙ കൂടാതെ പെരുന്നയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ളവർ റോഡരികിൽ വെയിലും മഴയേറ്റുമാണ് ബസ് കാത്ത് നിൽക്കേണ്ടത്.
എസ്കേപ്
ജർമൻ വ്ലോഗർ പെരുന്ന സ്റ്റാൻഡിലേക്ക് എത്താതിരുന്നത് ഭാഗ്യമായെന്നാണ് ചങ്ങനാശേരിയിലെ യൂത്തിന്റെ പറച്ചിൽ. കസേരയില്ലാത്ത സ്റ്റാൻഡിന്റെ അവസ്ഥ എങ്ങാനും കണ്ടിരുന്നെങ്കിൽ വൻ ട്രോളായേനെ.
ഇരുമ്പുകസേരകളിൽ ഭൂരിഭാഗവും മോഷണം പോയി.
നാളെ ചങ്ങനാശേരിയിൽ നിന്നു ‘വ്ലോഗർമാർ’ കടക്കുപുറത്ത് ?ഇതേത് ‘ഫാഷ?’
കെഎസ്ആർടിസി ബസിലെ പല ബോർഡുകളും കണ്ടാൽ സഹിക്കില്ല. വെള്ളപേപ്പറിൽ സ്കെച്ച് പേന കൊണ്ട് സ്ഥലപ്പേരുകൾ എഴുതിയ ബസുകളും അക്ഷരങ്ങൾ മാഞ്ഞ ബോർഡുകളും നരച്ച ചില്ല് ഗ്ലാസിനടിയിലെ ബോർഡുകളും കണ്ണിൽ പിടിക്കില്ല.
കോട്ടയത്തിനു ‘കാട്ടയം’, എരുമേലിക്ക് ‘ഏരുമേലി’ തുടങ്ങിയ പുതിയ വാക്കുകൾ ഏറെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

