കോട്ടയം ∙ കുഴികളുടെ ഘോഷയാത്ര നടക്കുന്ന മണിപ്പുഴ – പാക്കിൽ പള്ളം ലൂപ് റോഡിൽ ചെട്ടിക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം അര അടി താഴ്ചയുള്ള പുത്തൻ കുഴി കൂടി.രാത്രി വെളിച്ചമില്ലാത്ത പ്രദേശത്ത് ഇതുമൂലം തുടർ അപകടങ്ങളാണെന്ന് നാട്ടുകാർ പറയുന്നു.കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ കുഴിയിൽ ഇറങ്ങിക്കയറുമ്പോൾ അടിഭാഗം തട്ടുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തു വരുമ്പോൾ റോഡിനടിയിൽനിന്നു മണ്ണ് ഒലിച്ചുപോകുന്നതാണ് വലിയ കുഴികൾ ഉണ്ടാക്കുന്നത്.
കാക്കൂർ മുതൽ പാക്കിൽ കവല വരെയാണ് ഏറ്റവും കൂടുതൽ തകർച്ച.
മാസങ്ങളായുള്ള പൈപ്പിടലും ഇടയ്ക്കിടെ പൈപ്പ് പൊട്ടലും മൂലം റോഡ് തകർന്നു. ഇരുവശവും പൈപ്പിടാൻ കുഴിച്ചതു മൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
റോഡിന്റെ വശത്തുണ്ടായിരുന്ന കോൺക്രീറ്റ്, ടൈൽസ് നടപ്പാതകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഉടൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനകീയ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

