കോട്ടയം: ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ആദ്യ പ്രതികരണവുമായി ഡിസി രവി. തൻ്റെ മൗനം ഭീരുത്വമായി കാണേണ്ടതില്ലെന്ന് ഡിസി രവി newskerala.net നോട് പറഞ്ഞു.
താൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ അതിൽ പല സത്യങ്ങളും വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം തന്റെ അറിവോടെയല്ല പുറത്തിറങ്ങിയതെന്ന ഇപി ജയരാജന്റെ പ്രസ്താവനയോടാണ് ഡിസി രവിയുടെ പ്രതികരണം.
ഈ പുസ്തകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ പുസ്തകത്തിലെ ഭാഗങ്ങൾ പുറത്തുവന്നപ്പോൾ, അത് തൻ്റെ ആത്മകഥയല്ലെന്ന് ഇപി ജയരാജൻ നിഷേധിച്ചിരുന്നു.
ഇപി ജയരാജൻ്റെ ‘ഇതാണെന്റെ ജീവിതം’ എന്ന പുതിയ ആത്മകഥ ഇന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യാനിരിക്കെയാണ് ഡിസി രവിയുടെ നിർണ്ണായക പ്രതികരണം പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

