കൊട്ടാരക്കര∙ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊട്ടാരക്കര-പുനലൂർ ഭദ്രാസനം നേതൃത്വത്തിൽ കബറിടത്തിലേക്കുള്ള പതിനഞ്ചാമത് പരുമല പദയാത്ര കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ദേവാലയത്തിൽ നിന്നും ആരംഭിച്ചു. ഇന്ന് പരുമലയിൽ എത്തിച്ചേരും.
ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ മുളമൂട്ടിൽ നേതൃത്വത്തിൽ നടന്ന കുർബാനയ്ക്കു ശേഷം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറസ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ആശിഷ് ജയിംസ് അധ്യക്ഷത വഹിച്ചു. .
കൺവീനർ ഫാ. ജോമിൻ ജോൺസൺ, ജനറൽ സെക്രട്ടറി ജെയ്സൺ.
ജി. ജേക്കബ്, ട്രഷറർ അജു മാത്യു, കേന്ദ്ര അസംബ്ലി മെമ്പർമാരായ കെ.ബിനുമോൻ,ലിജിൻ പുന്നൻ, ജോയിന്റ് സെക്രട്ടറിമാരായ ലിബിൻ ബാബു,സിബി വിൽസൺ, ജോയിന്റ് കൺവീനർമാരായ സൈറസ് എബി റോബിൻ, ആൽബിൻ അലക്സാണ്ടർതോമസ് ജോർജ് , ഫാ.
ജോസഫ് മാത്യു, ഫാ.ഷാലു ലൂക്കോസ്, ഫാ.കോശി ജോൺ, ഫാ.സൈമൺ ലുക്കോസ്, ഫാ. ഷാജി ഡാനിയേൽ, ഫാ.
മാത്യു ബേബി, ഫാ. ജേക്കബ് ജോയി,അനിൽ ഇടിസി,, ജിമ്മി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.ആദ്യ ദിനമായ ഇന്നലെ പദയാത്ര മൈലം, കലയപുരം, കുളക്കട,ഏനാത്ത്, കിളിവയൽ, അടൂർ, കരുവാറ്റ വഴി കുരമ്പാല പള്ളിയിൽ സമാപിച്ചു.
ഇന്ന് പന്തളം, ചെങ്ങന്നൂർ വഴി പരുമലയിൽ എത്തിച്ചേരും.
പരുമല പദയാത്രയ്ക്ക് സ്വീകരണം നൽകി
കൊട്ടാരക്കര:∙ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിൽ നിന്നും ആരംഭിച്ച പരുമല പദയാത്രയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ മദ്യവിരുദ്ധ സമിതി സ്വീകരണം നൽകി.വൈസ് പ്രസിഡന്റ് ഫാ. മാത്യു ബേബി, സെക്രട്ടറി ഒ.
അച്ചൻകുഞ്ഞ്, മേഖല സെക്രട്ടറി ടി. പി.
പ്രിൻസ് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

