കോട്ടയം ∙ കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി എസ്എച്ച് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ആരംഭിച്ച ക്യാംപിൽ നൂറോളം ജീവനക്കാർ പങ്കെടുത്തു.
ഓർത്തോപീഡിക് വിദഗ്ധൻ ഡോ. കെ.ടി.ജോർജ്, പൾമനോളജിസ്റ്റ് ഡോ.
അഞ്ജലി, ജനറൽ ഫിസിഷ്യൻ ഡോ. സ്മിത എന്നിവർ പരിശോധനകൾ നടത്തി.
ബ്ലഡ് ഷുഗർ (ഡയബറ്റിസ്) പരിശോധന, കൊളസ്ട്രോൾ ലിപ്പിഡ് പ്രൊഫൈൽ പരിശോധന, ബ്ലഡ് പ്രഷർ, എച്ച്ബിഎ1സി പരിശോധന ഉൾപ്പെടെ വിവിധ പരിശോധനകളും പൾമണറി ഫംഗ്ഷൻ ടെസ്റ്റ് (പിഎഫ്ടി) പരിശോധനയും നടന്നു.
ജീവനക്കാരിൽ ആരോഗ്യബോധം വർധിപ്പിക്കുക, രോഗങ്ങൾ നേരത്തേ തിരിച്ചറിയുക എന്നിവ ലക്ഷ്യമാക്കിയാണ് ക്യാംപ് സംഘടിപ്പിച്ചതെന്ന് എസ്എച്ച് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു. പങ്കെടുത്തവർക്ക് ആവശ്യമായ ചികിത്സാ നിർദേശങ്ങളും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

