സീതത്തോട് ∙ നിലയ്ക്കൽ–പരുമല 39ാം തീർഥാടന പദയാത്രയ്ക്കു നിലയ്ക്കൽ സെന്റ് തോമസ് എക്യൂമെനിക്കൽ ദേവാലയത്തിൽ നിന്നു തുടക്കം. ഇന്ന് സന്ധ്യയോടെ കബറിങ്കൽ എത്തുന്ന പദയാത്രികർ നാളത്തെ കുർബാനയിൽ പങ്കെടുത്ത് മടങ്ങും.
ഇന്നലെ രാവിലെ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിൽ നടന്ന കുർബാനക്കു ശേഷമാണ് പദയാത്രയ്ക്കു തുടക്കം.തുടർന്ന് നടന്ന ചടങ്ങിൽ കാട്ടുവള്ളി കുരിശും കത്തിച്ച മെഴുക് തിരിയും കാതോലിക്കേറ്റ് പതാകയും പദയാത്രികർക്ക് അഖില മലങ്കര പ്രാർഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് കൈമാറി. നിലയ്ക്കൽ എക്യൂമെനിക്കൽ ചർച്ച് അഡ്മിനിസ്ട്രേറ്റർ ഫാ.ഷൈജു മാത്യു,ഫാ.ജോബി എം വർഗീസ്, ഫാ.ജോബി ജോസഫ് ജോർജ്, ഫാ.ഐവാൻ ജോസഫ് ഗീവർഗീസ് എന്നിവർ പങ്കെടുത്തു.
ആങ്ങമൂഴി സെന്റ് ജോർജ്, നിലയ്ക്കൽ സെന്റ് തോമസ്, സീതത്തോട് സെന്റ് ഗ്രിഗോറിയോസ്, വയ്യാറ്റുപുഴ സെന്റ് തോമസ്, ചിറ്റാർ സെന്റ് ജോർജ് വലിയപള്ളി, വടശേരിക്കര മർത്തമറിയം തീർഥാടന പള്ളി, കുടപ്പനക്കുളം സെന്റ് മേരീസ് എന്നീ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിലാണ് പദയാത്ര.
പദയാത്രയ്ക്കു ചിറ്റാർ 86 മുസ്ലിം ജമാഅത്ത്, ചിറ്റാർ പൗരാവലി, യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ് വ്യാപാരി വ്യവസായി സൗഹൃദ കൂട്ടായ്മ, പേഴുംപാറ പൗരാവലി എന്നിവർ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ ബഷീർ, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ, ചീഫ് ഇമാം മൗലവി ഷമ്മാസ് എന്നിവർ പങ്കെടുത്തു.
വയ്യാറ്റുപുഴയിൽ നിന്നുള്ള തീർഥാടകർ ചിറ്റാർ പഴയ ബസ് സ്റ്റാൻഡിൽ വച്ചും കുടപ്പനയിൽ നിന്നുള്ളവർ മണിയാറിൽ വച്ചും പദയാത്ര സംഘത്തിനോടൊപ്പം ചേർന്നു.
ഇന്നലെ വൈകിട്ട് വടശേരിക്കര മർത്തമറിയം തീർഥാടന പള്ളിയിലായിരുന്നു വിശ്രമം.ഇന്ന് വെളുപ്പിനെ അഞ്ചിനു പുന:രാരംഭിക്കുന്ന പദയാത്രയ്ക്കു രാവിലെ 7നു കീക്കൊഴൂർ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസിലും 10.30നു മാരാമൺ സെന്റ് മേരീസിലും 12.30നു നെല്ലിക്കൽ എംഡിഎം പ്രാർഥയോഗത്തിന്റെ നേതൃത്വത്തിലും സ്വീകരിക്കും. ഒന്നരയ്ക്കു ആറാട്ടുപുഴയിൽ എത്തുന്ന പദയാത്ര പുത്തൻകാവ്, ചെങ്ങന്നൂർ, പാണ്ടനാട് വഴി വൈകിട്ട് 6 മണിയോടെ പരിശുദ്ധ പിതാവിന്റെ കബറിങ്കൽ എത്തും.
നാളത്തെ കുർബാനയിലും നേർച്ചവിളമ്പിലും പങ്കെടുത്ത ശേഷമാവും മടക്കം.
തീർഥാടന കമ്മിറ്റി പ്രസിഡന്റ് ഫാ.ജോബി എം വർഗീസ്, ഫാ.ബോബിൻ കോശി, ഫാ.ജോബി ജോസഫ് ജോർജ്, ഫാ.ഐവാൻ ജോസഫ് ഗീവർഗീസ്, ഫാ.ജോജി മാത്യു, പദയാത്രയ്ക്കു ഫാ.ഫിലിപ്പ് മാത്യു, ബസലേൽ റമ്പാൻ, ജോജി ജോർജ് വർഗീസ്, ഫാ.എബി വർഗീസ്, ഫാ.സിജു വർഗീസ്, ജനറൽ കൺവീനർ ബിജു പടനിലത്ത്, ഷാജി സാമുവൽ വാഴക്കുന്നത്ത്, അനു വടശേരിക്കര, ഫിലിപ്പ് തേനാലിൽ, ഫിലിപ്പ് വർഗീസ്, മനോജ് കുളത്തുങ്കൽ, മനോജ് പനങ്ങാട്ട്, രഞ്ജിത്ത് രാജു പ്ലാത്താനം, ബിജു സാമുവൽ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

