തിരുവനന്തപുരം ∙ പൊലീസിൽ പരിശീലനം പൂർത്തിയാക്കിയ 408 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. പേരൂർക്കട
എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. സ്പെഷൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് ഒന്ന്, മൂന്ന് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരാണു പുതുതായി സേനയിൽ ചേർന്നത്.
സർവീസിൽ മികച്ച സേവനം കാഴ്ചവച്ച പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. ആധുനിക കാലഘട്ടത്തിലെ പൊലീസിന്റെ ദൗത്യങ്ങൾ ഏറെ സങ്കീർണമാണെന്നും ലഹരിമരുന്ന് മുതൽ സൈബർ കുറ്റകൃത്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ സേനാംഗങ്ങൾ പ്രാപ്തരായിരിക്കണമെന്നും പരേഡിനെ അഭിസംബോധന ചെയ്ത സംസ്ഥാന പൊലീസ് മേധാവി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ പറഞ്ഞു.
എസ്.ഓസ്റ്റിൻ ആണു പരേഡ് നയിച്ചത്.
കൃഷ്ണ സുനിൽ സെക്കൻഡ് ഇൻ കമാൻഡ് ആയി. പരിശീലന കാലയളവിലെ മികവിനുള്ള പുരസ്കാരങ്ങൾ ഡിജിപി റാവാഡ വിതരണം ചെയ്തു.
എസ്എപി ബറ്റാലിയനിലെ മികച്ച ഇൻഡോർ കെഡറ്റ് ആയി എസ്.ഷിജിൻ തിരഞ്ഞെടുക്കപ്പെട്ടു. എം.പി.മിഥുൻ ആണ് മികച്ച ഔട്ട്ഡോർ കെഡറ്റ്.
മറ്റു പുരസ്കാര ജേതാക്കൾ – എച്ച്.ആർ. ശിവശങ്കർ (ഷൂട്ടർ, ഓൾ റൗണ്ടർ), കെഎപി ഒന്നാം ബറ്റാലിയൻ: പി.ആർ.ഭരത് (ഇൻഡോർ കെഡറ്റ്), കെ.എസ്.അക്ഷയ് കുമാർ (ഔട്ട്ഡോർ കെഡറ്റ്), എൻ.ഷെഹിൻ (ഷൂട്ടർ), എസ്.ഓസ്റ്റിൻ (ഓൾ റൗണ്ടർ).
കെഎപി മൂന്നാം ബറ്റാലിയൻ: നീൽ ഗിരീഷ് (ഇൻഡോർ കെഡറ്റ്), എച്ച്.ജെ വിഷ്ണു (ഒൗട്ട്ഡോർ കെഡറ്റ്), എസ്.ബാലു (ഷൂട്ടർ), എ.അഖിലേഷ് (ഓൾ റൗണ്ടർ).
ഡിജിപി മനോജ് ഏബ്രഹാം, എഡിജിപിമാരായ എസ്.ശ്രീജിത്ത്, എച്ച്.വെങ്കിടേഷ്, പി.വിജയൻ, ഐജി ജി. ലക്ഷ്മൺ, ഡിഐജിമാരായ എസ്.അജീത ബീഗം, തോംസൺ ജോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

