പത്തനംതിട്ട: റാന്നിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യം പിടിച്ചെടുത്തു. അടഞ്ഞുകിടന്ന ഒരു വീട്ടിൽ നിന്നാണ് 220 കുപ്പി വിദേശമദ്യം കണ്ടെടുത്തത്.
റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. View this post on Instagram തൃശൂരിലും വിദേശ മദ്യം പിടികൂടി തൃശൂർ എളംതുരുത്തിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 32.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഷാജു കെ എൽ (57) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് എസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സന്തോഷ് കുമാർ എം എസ്, വിശാൽ പി വി, സിവിൽ എക്സൈസ് ഓഫീസർ ഇർഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൃശൂരിൽ ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തി മറ്റൊരു സംഭവത്തിൽ, മണലിത്തറയിൽ ചാരായം വാറ്റാനായി സൂക്ഷിച്ച 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് എലിയാസ് (54) എന്നയാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീൻ സൈമൺ സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.പി. കൃഷ്ണകുമാർ, കെ.വി.
ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.വി. അജീഷ് കുമാർ, സനീഷ് ഇ.പി, അനിൽ സി.
ബാലകൃഷ്ണൻ എന്നിവരും റെയ്ഡിന്റെ ഭാഗമായി. മയക്കുമരുന്നിനെതിരെ ജാഗ്രത മയക്കുമരുന്ന് ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി നാടിന്റെ നന്മയ്ക്കായുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു. വിവരങ്ങൾ അറിയിക്കുന്നതിനായി 9447178000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

