കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊല്ലം ആശ്രാമം നേതാജി നഗർ–74 ബിഎസ്വി ഭവനിൽ വിഷ്ണു (23) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
പ്രതിയുടെ സഹോദരൻ വിവേക് പെൺകുട്ടിയുടെ വീട്ടിൽ ഒളിച്ചു കയറി നഗ്നചിത്രം പകർത്താൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
ഇതിന്റെ വൈരാഗ്യത്തിൽ കുട്ടിയുടെ പിതാവ് വീട്ടിൽ ഇല്ലാത്ത സമയത്തു പ്രതിയും സഹോദരങ്ങളായ വിവേക്, വിജയ്, മാതാവ് ഷീബ എന്നിവർ ചേർന്നു മാരകായുധങ്ങളും മറ്റും ഉപയോഗിച്ചു കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.തുടർന്നു, ജില്ലാ ശിശുക്ഷേമ സമിതിക്കു പെൺകുട്ടിയുടെ പിതാവ് പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
ഇയാൾക്കും സഹോദരങ്ങൾക്കും എതിരെ ലഹരി വിതരണം അടക്കമുള്ള ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

