തിരുവനന്തപുരം∙ നഗര മധ്യത്തിലെ മുത്തശ്ശി മഴമരത്തിന്റെ നവതി ആഘോഷം ഇന്ന് നടക്കും. പാളയത്ത് ഫൈൻ ആർട്സ് കോളജിന് മുന്നിലായി നിലകൊള്ളുന്ന മുത്തശ്ശി മഴ മരത്തിന്റെ പിറന്നാൾ ആഘോഷം വൈകിട്ട് 4.30 മുതലാണ്.
പരിസ്ഥിതി പ്രവർത്തകരും വൃക്ഷ പ്രേമികളും ഒന്നിച്ചുകൂടും. എംബിഎസ് യൂത്ത് ക്വയർ മര പാട്ടുകൾ ആലപിക്കും. സേവാ ലൈവ്ലിഹുഡ് പിറന്നാൾ കേക്കു മുറിക്കും. തുടർന്ന് മുത്തശ്ശി മഴ മരത്തിന്റെ ജീവിതകഥയുടെ അവതരണവും നടക്കും. തിരുവനന്തപുരം നഗരത്തിലെ വൃക്ഷ സംരക്ഷണ സംഘടനയായ ‘ട്രീവാക്ക്’ ആണ് 2013– ൽ നഗരത്തിലെ വലിയ മരങ്ങളിലൊന്നായ മഴ മരത്തിന്റെ പ്രായം തിട്ടപ്പെടുത്തി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

