ഗുരുവായൂർ ∙ വിവാദമായ ഗാന്ധി പ്രതിമ നിർമാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബിജെപി അംഗങ്ങളും കൗൺസിൽ ബഹിഷ്കരിച്ചു.
ഗാന്ധിജിയുടെ പ്രതിമ വികലമായി ചിത്രീകരിച്ചതിനു നഗരസഭാ അധ്യക്ഷൻ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, സി.എസ്.സൂരജ്, കെ.പി.എ.റഷീദ്, ബി.വി.ജോയ് എന്നിവർ ആവശ്യപ്പെട്ടു. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും പറഞ്ഞു.
അജൻഡ കഴിഞ്ഞതിനു ശേഷം ചർച്ച ചെയ്യാമെന്നും മാപ്പു പറയില്ലെന്നും അധ്യക്ഷൻ എം.കൃഷ്ണദാസ് പറഞ്ഞു.ഇതോടെ പ്രതിപക്ഷം ബഹളം വച്ചു.
പ്രതിമ വികലമാക്കിയ ശിൽപിയെ തന്നെ പുനർനിർമിക്കാൻ ഏൽപിച്ചത് ശരിയല്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ബിജെപിയിലെ ശോഭ ഹരിനാരായണൻ വിഷയം ചർച്ച ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
അനുമതി നിഷേധിച്ചതോടെ ഇറങ്ങിപ്പോയി. ഗാന്ധിജിയുടെ പ്രതിമ വികലമായി നിർമിച്ചത് മാപ്പില്ലാത്ത തെറ്റാണെന്ന് പ്രഫ.പി.കെ.ശാന്തകുമാരി പറഞ്ഞു.
അജൻഡയ്ക്ക് ഒടുവിൽ വിഷയം ചർച്ച ചെയ്തു.
നഗരസഭ ഉദ്ദേശിച്ച പ്രതിമയല്ല ശിൽപി നിർമിച്ചതെന്ന് അധ്യക്ഷൻ പറഞ്ഞു. ഇതു മനസ്സിലായതോടെ പ്രതിമ പുനർനിർമിക്കാൻ തീരുമാനിച്ചു.
പ്രതിപക്ഷം രാഷ്ട്രീയലാക്കോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് മെറ്റലിൽ തീർത്ത ഗാന്ധിജിയുടെ മനോഹരമായ പ്രതിമയുമായാണ് പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ കൗൺസിലിൽ എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

