ചെറുവത്തൂർ ∙ മൂന്ന് അപ്രോച്ച് റോഡുകളുള്ള ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ചിട്ട് മാസങ്ങളായി. പാലത്തിൽനിന്ന് കയ്യൂർ തീരദേശ പാതയിലേക്കുള്ള റോഡിന്റെ 300 മീറ്റർ ഇനിയും ടാറിങ് നടത്തിയില്ല.
കയ്യൂർ–ചീമേനി പഞ്ചായത്തിന്റെ അധീനതയിൽ ഉൾപ്പെടുന്ന റോഡിന്റെ ടാറിങ് നടത്തേണ്ടതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിന്റേതാണ്. ജില്ലയിലെ ടൂറിസം മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന റോഡാണിത്.
ദേശീയ പാതയിൽനിന്ന് രാമൻചിറ പാലം വഴി തീരദേശ പാതയിലൂടെ സഞ്ചരിച്ച് പാലായി ഷട്ടർ കം ബ്രിജിലൂടെ നീലേശ്വരത്തേക്കും കിഴക്കൻ മലയോര മേഖലയായ കിനാനൂർ–കരിന്തളം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
ഇതു മുന്നിൽകണ്ടാണ് രാമൻചിറ പാലത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ പാലം പൂർത്തീകരിച്ചു നാടിന് സമർപ്പിച്ച് മാസങ്ങളായിട്ടും അപ്രോച്ച് റോഡിന്റെ 300 മീറ്റർ മാത്രം ദൈർഘ്യമുള്ള ഭാഗം ടാറിങ് നടത്താത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
കോടി കണക്കിന് രൂപ ചെലവഴിച്ച് പാലം നിർമിച്ചിട്ടും അരലക്ഷത്തോളം രൂപ മാത്രം ചെലവഴിച്ച് നടത്തേണ്ട ടാറിങ് ചെയ്യാത്തത് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

