പറവൂർ ∙ ചേന്ദമംഗലം പഞ്ചായത്തിലെ കരിപ്പായിക്കടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഇരുവശങ്ങളിലും ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം.വീതി കുറഞ്ഞ പാലത്തിലൂടെ രണ്ടു വശങ്ങളിൽ നിന്ന് ഒരേ സമയം വാഹനങ്ങൾ വരുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പലദിവസവും രാവിലെയും വൈകിട്ടും ഏറെനേരം വാഹനങ്ങൾ പാലത്തിൽ കുടുങ്ങിക്കിടക്കാറുണ്ട്.
15 മുതൽ 30 മിനിറ്റുകൾ വരെ കുരുക്കു നീളാറുണ്ടെന്നു പതിവായി യാത്ര ചെയ്യുന്നവർ പറയുന്നു. ഇവിടെ സമാന്തര പാലം നിർമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
സമാന്തര പാലം വരുന്നതു വരെയെങ്കിലും സിഗ്നൽ സംവിധാനം കൊണ്ടുവന്നേ മതിയാകൂ.
ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 7 വർഷം മുൻപു 10.50 മീറ്റർ വീതിയുള്ള സ്റ്റേഷൻകടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലം വന്നതോടെ വീതി കുറഞ്ഞ കരിപ്പായിക്കടവ് – വലിയപഴമ്പിള്ളിത്തുരുത്ത് പാലത്തിലൂടെയും ഗതാഗതം വർധിച്ചു. പറവൂരിൽ നിന്നു തൃശൂർ ജില്ലയിലേക്കു പോകാനുള്ള എളുപ്പമാർഗമാണ് ഈ വഴി. കരിപ്പായിക്കടവ്, സ്റ്റേഷൻകടവ് പാലങ്ങൾ കടന്നു പൊയ്യ, മാള വഴി ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിലേക്ക് പോകാം.
4.25 മീറ്റർ മാത്രം വീതിയുള്ള നിലവിലെ പാലം 18 വർഷം മുൻപു നിർമിച്ചതാണ്. ഒരു ബസ് പാലത്തിൽ കയറിയാൽ എതിർവശത്തു നിന്നുള്ള വണ്ടികൾ അപ്രോച്ച് റോഡിൽ നിർത്തിയില്ലെങ്കിൽ പ്രതിസന്ധിയാകും.
പ്രദേശത്തെ റോഡിലെ അനധികൃത പാർക്കിങ്ങും ഒഴിവാക്കേണ്ടതുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

