വാണിയമ്പാറ ∙ കരാർ കാലാവധി അവസാനിക്കുന്നതിന് ഒരുമാസം ബാക്കി, വാണിയമ്പാറയിലെ അടിപ്പാതയുടെ നിർമാണം പൂർത്തിയാകില്ലെന്നുറപ്പായി. ഇടപ്പള്ളി മുതൽ വാളയാർ വരെ അവസാനമനുവദിച്ച 11 അടിപ്പാതകളിൽ ഏറ്റവും വലിയ അടിപ്പാതയാണു വാണിയമ്പാറയിലേത്.
മേയ് അവസാനത്തോടെ അടിപ്പാതകൾ പൂർത്തിയാക്കാനാണു കരാർ. മഴക്കാലം ആരംഭിക്കുന്നതോടെ അടിപ്പാതകൾക്കു മുകളിലൂടെ ഗതാഗതം ആരംഭിക്കുകയും ദേശീയപാതയിലെ വിവിധയിടങ്ങളിലെ യാത്രാദുരിതം അവസാനിക്കുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ വാണിയമ്പാറ അടിപ്പാതയുടെ 40 ശതമാനം പണികൾ മാത്രമാണു പൂർത്തിയായത്.
മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിൽ 3 അടിപ്പാതകളാണ് അനുവദിച്ചത്. ഇതിൽ കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിലെ അടിപ്പാതകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഇവ രണ്ടും ജൂണിനു മുൻപേ ഗതാഗതത്തിനു തുറന്നുകൊടുക്കും. വാണിയമ്പാറയിൽ 5.5 മീറ്റർ ഉയരത്തിലുള്ള അടിപ്പാതയുടെ മുകളിൽ 1.97 കിലോമീറ്റർ നീളത്തിലാണു മേൽപാത നിർമിക്കേണ്ടത്.
90.31 കോടി രൂപ ചെലവഴിച്ചാണു വാണിയമ്പാറയിൽ അടിപ്പാത നിർമിക്കുന്നത്.
2024 ജൂലൈ മാസത്തിലാണ് പണികൾ ആരംഭിച്ചത്. മുകൾ ഭാഗത്തെ കോൺക്രീറ്റിങ് നടത്തിയ ശേഷം ആറു മാസത്തോളം നിർമാണം മുടങ്ങിയിരുന്നു.
അതേ സമയം അടിപ്പാതാ നിർമാണത്തിന്റെ ഭാഗമായി വാണിയമ്പാറയിലെ ഗതാഗതനിയന്ത്രണം ഒന്നര വർഷമായി തുടരുകയാണ്. 6 വരിപ്പാതയ്ക്കു പകരം വാണിയമ്പാറ മേഖലയിൽ 2 വരിയിലൂടെയാണു വാഹനങ്ങൾ കടത്തി വിടുന്നത്.
അടിപ്പാതയ്ക്കായുള്ള ഗർഡറുകളുൾപ്പെടെ രോഡിനു നടുവിൽ നിരത്തിവെച്ചിരിക്കുകയാണ്.
അശാസ്ത്രീയമായ ഗതാഗതനിയന്ത്രണം പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. എളനാട്, കണ്ണമ്പ്ര മേഖലയിലേക്കു നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്നതിനാൽ നിർദിഷ്ട
അടിപ്പാതയുടെ പ്രദേശത്തു വാഹനതിരക്കും കൂടുതലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

