റാന്നി ∙ സബ് ആർടി ഓഫിസിൽ ഫാൻസി നമ്പറിന് 4.86 ലക്ഷം രൂപ. കെഎൽ 62 ജി 7777 നമ്പറാണ് റാന്നി ഓഫിസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പിടിച്ചത്.
ചേത്തയ്ക്കൽ മുണ്ടുകോട്ടയ്ക്കൽ സലോമി ജോണാണ് നമ്പർ സ്വന്തമാക്കിയത്. അവരുടെ ഇന്നോവ ഹൈക്രോസ് വാഹനത്തിനായാണ് നമ്പർ ലേലം പിടിച്ചത്.
ഇതേ നമ്പറിനായി അപേക്ഷ നൽകിയിരുന്ന മറ്റൊരാൾ 4.85 ലക്ഷം രൂപ വരെ വിളിച്ചിരുന്നു. നെല്ലിക്കമൺ സ്വദേശി ഫാൻസി നമ്പർ സ്വന്തമാക്കാൻ അടച്ച 2.20 ലക്ഷം രൂപയായിരുന്നു മുൻപ് റാന്നി ഓഫിസിലെ ഉയർന്ന തുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

