വിൽപനയ്ക്കായി വച്ചിരിക്കുന്ന ആഹാര സാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നുവെന്ന പരാതികൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യവടക്കം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിലെ ഒരു മധുരപലഹാരക്കടയിൽ അധികൃതർ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നത്.
സ്വന്തം കടയിൽ വിൽപനയ്ക്കു വെച്ചിട്ടുള്ള പലഹാരങ്ങൾ കഴിക്കാൻ ഉടമ തയാറാകാത്തതാണ് ഈ ദൃശ്യങ്ങളിലുള്ളത്. കടകളിൽ മായം കലർന്ന പലഹാരങ്ങളാണ് വിൽക്കുന്നതെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധനയ്ക്കായി എത്തിയത്.
സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ (എസ്ഡിഎം) നേതൃത്വത്തിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായാണ് മധുരപലഹാരക്കടയിൽ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ കടയിലെ ഒരു പലഹാരം എടുത്തു ഉടമയ്ക്ക് നേരെ നീട്ടുകയും അത് കഴിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഈ നിർദേശം കേട്ട ഉടൻ തന്നെ വ്യാപാരി അത് കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.
കൈകൾ കൂപ്പി യാതൊരു മറുപടിയും നൽകാനാകാതെ നിൽക്കുന്ന വ്യാപാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഉദ്യോഗസ്ഥർ പലഹാരങ്ങളുടെ പരിശോധനാ സാംപിളുകൾ ശേഖരിക്കുകയും, നിലവിൽ വിൽപനയ്ക്കായി വെച്ചിരുന്ന ബാക്കി സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

