പുന്നയൂർക്കുളം ∙ വടക്കേകാട്– പുന്നയൂർക്കുളം പഞ്ചായത്തുകളിലൂടെ പോകുന്ന ആറ്റുപുറം – കല്ലിങ്ങൽ റോഡിൽ വർഷങ്ങളായി ദുരിത യാത്രയാണ്. അറ്റകുറ്റപ്പണി പോലും നടത്താത്തതിനാൽ പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് ടാറിന്റെ അംശം പോലും കാണാൻ പറ്റാത്ത അവസ്ഥയാണ്. പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ പെടുന്ന അര കിലോമീറ്റർ റോഡിൽ പലയിടത്തും ടാറിങ് ഉണ്ടായിരുന്ന ലക്ഷണം പോലും ഇല്ല.
റോഡിൽ കാന ഇല്ലാത്തതിനാൽ മഴ പെയ്താൽ റോഡിലൂടെ തന്നെയാണ് വെള്ളം ഒഴുകുക. മഴ വിട്ടാൽ റോഡിൽ പൊടി ശല്യവും രൂക്ഷമാണ്.
15 വർഷത്തോളമായി റോഡ് അറ്റകുറ്റ പണി നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കുന്നംകുളത്തേക്കുള്ള പ്രധാന റോഡിന്റെ അത്രയും വീതി ഇൗ റോഡിനും ഉണ്ട് എന്നത് പ്രത്യേകതയാണ്. വടക്കേകാട് പഞ്ചായത്ത് പരിധിയിലെ വലിയ കുഴികൾ അടുത്തിടെ അടച്ചെണ്ടെങ്കിലും പലയിടത്തും റോഡിന്റെ വശങ്ങൾ പൊളിഞ്ഞ നിലയിലാണ്. വാഹനത്തിൽ പുന്നയൂർക്കുളത്ത് നിന്നു കുന്നംകുളത്തേക്ക് എത്താനുള്ള ഏക മാർഗം എന്ന ചരിത്രം ഇൗ റോഡിനുണ്ട്. പൂഴിക്കളയിൽ നിന്നു ആൽത്തറ വഴി ആറ്റുപുറത്ത് എത്തി ഇൗ റോഡിലേക്ക് പ്രവേശിക്കും.
ഇതു വഴി കല്ലിങ്ങലിലേക്കും ഇവിടെ നിന്നു ഇടത്തോട്ട് തിരിഞ്ഞ് കുന്നംകുളത്തേക്കും പോകാം. അഞ്ഞൂർ വഴിയും ചെറുവത്താനി വഴിയും കുന്നംകുളത്തേക്ക് വീതി കൂടിയ റോഡ് വന്നതോടെ ഇതുവഴിയുള്ള ഗതാഗതം കുറഞ്ഞു. എന്നാലും ഇൗ പ്രദേശത്തെ നൂറുകണക്കിനു വീട്ടുകാർക്കുള്ള പ്രധാന മാർഗം ഇൗ റോഡ് മാത്രമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

