ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
നിയമനം
അത്തിക്കയം ∙ നാറാണംമൂഴി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിലേക്ക് താൽക്കാലിക ക്ലാർക്കിനെ നിയമിക്കും. 5ന് 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
പ്രവർത്തി പരിചയമുള്ളവർക്കു മുൻഗണനയുണ്ട്.
തെങ്ങിന് മരുന്ന് തളിക്കൽ: അപേക്ഷ ക്ഷണിച്ചു
തിരുവല്ല∙ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന തെങ്ങു കർഷകർക്ക് സബ്സിഡിയോട് കൂടി ചെല്ലിക്കെതിരെയുള്ള മരുന്നു തളിക്കുന്നു. താത്പര്യമുള്ള കർഷകർ കാവുംഭാഗത്തുള്ള കൃഷി ഭവനിൽ കരം അടച്ച രസീതും അപേക്ഷയുമായി നവംബർ 15 നകം റജിസ്റ്റർ ചെയ്യണമെന്നു കൃഷി ഫീൽഡ് ഓഫിസർ അറിയിച്ചു.
അധ്യാപക ഒഴിവ്
കീക്കൊഴൂർ ∙ ഗവ.
ഹൈസ്കൂളിൽ ഹിന്ദി പാർടൈം അധ്യാപക താൽക്കാലിക ഒഴിവുണ്ട്. 3ന് 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ തൊട്ടിപ്പാറ, മുണ്ടിയപ്പള്ളി ഡെയറി, ചേലയ്ക്കപ്പടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും പരുത്തനാംകുഴി, ശാസ്താങ്കൽ, പൂച്ചവയൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

