മാങ്ങാനം ∙ വിജയപുരം പഞ്ചായത്ത് നിർമിച്ച ‘ശാന്തിപഥം’ ഗ്യാസ് ശ്മശാനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് പൊതുശ്മശാനം നിർമിച്ചത് പുണ്യപ്രവൃത്തിയാണെന്നും സംസ്ഥാനത്തെ അപൂർവം പഞ്ചായത്തുകൾക്ക് മാത്രമാണ് പൊതുശ്മശാനം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വി.ടി.സോമൻകുട്ടി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രജനി സന്തോഷ്, സ്ഥിരസമിതി അധ്യക്ഷരായ മിഥുൻ ജി.തോമസ്, ജെസി ജോൺ, ലിബി ജോസ് ഫിലിപ്, അംഗങ്ങളായ സുരേഷ് ബാബു, പി.ടി.ബിജു, സെക്രട്ടറി എൻ.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് 1.5 കോടി രൂപ മുടക്കിയാണ് ശ്മശാനം നിർമിച്ചത്.ഒരുമാസത്തിനകം പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് സംസ്കാരം നടത്തുന്നതിന് 3,000 രൂപയും പുറത്തുനിന്നുള്ളവർക്ക് 4,000 രൂപയുമാണ് നിരക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

