ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
അധ്യാപക ഒഴിവ്
പാറശാല ∙ ധനുവച്ചപുരം എൻകെഎം ഗവ.എച്ച്എസ്എസ്: ഹയർസെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് (സീനിയർ). അഭിമുഖം നാളെ 10ന്.
നെയ്യാറ്റിൻകര ∙ ധനുവച്ചപുരം എൻകെഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്.
ശനിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2233022
ട്രേഡ് ഇൻസ്പെക്ടർ
തിരുവനന്തപുരം ∙ കൈമനം ഗവ.
വനിതാ പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിൽ 2025-26 അധ്യയന വർഷത്തേക്ക് ട്രേഡ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബർ 7ന്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in/others/career.
നഴ്സിങ് അസിസ്റ്റന്റ്
വെള്ളനാട് ∙ വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്സിങ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അഭിമുഖം നവംബർ മൂന്നിന് 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
ഫോൺ: 9447205722.
ബസ് ഡ്രൈവർ
തിരുവനന്തപുരം ∙ മുട്ടത്തറ കോളജ് ഓഫ് എൻജിനീയറിങ്ങിൽ കോളജ് ബസ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 4ന് 10ന് നടത്തും. ഫോൺ: 9447322541.
നൈറ്റ് വാച്ച്മാൻ
നെടുമങ്ങാട് ∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലെ ഒഴിവിലേക്ക് 7–ാം ക്ലാസ് യോഗ്യതയുള്ള അപേക്ഷകർക്ക് നവംബർ 5ന് 10.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ: 0472 2812686.
അമച്വർ നാടക മത്സരം
തിരുവനന്തപുരം ∙ കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അമച്വർ നാടക മത്സരവും തിയറ്റർ ശിൽപശാലയും നടത്തുന്നു. ഫോൺ: 9447128586, 9446378904.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

