സീനിയർ റസിഡന്റ്
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് (അനസ്തീസിയ) ഒഴിവ്.
നവംബർ 6ന് രാവിലെ 10ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. അന്നേ ദിവസം 10 മുതൽ 10.30 വരെ ആണ് റജിസ്ട്രേഷൻ.
0484 2754000.
ഇസിജി/ടിഎംടി ടെക്നിഷ്യൻ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ട്രെയ്നി ഇസിജി/ ടിഎംടി ടെക്നിഷ്യൻ ഒഴിവ്.
0484 2754000.
ജൂനിയർ ഇൻസ്ട്രക്ടർ
കളമശേരി ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്.
കൂടിക്കാഴ്ച നാളെ (31) രാവിലെ 11ന്.
ഡോക്ടർ,ഫാർമസിസ്റ്റ്
കളമശേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്. ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്ന് രാവിലെ 11നും ഡോക്ടർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12നും കളമശേരി നഗരസഭ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും.
ഉദ്യോഗാർഥികൾ അരമണിക്കൂർ മുൻപ് ഹാജരാകണം.
യുഡി ടൈപ്പിസ്റ്റ്
കേരള മീഡിയ അക്കാദമിയിൽ യുഡി ടൈപ്പിസ്റ്റ് ഒഴിവ് (ഡപ്യൂട്ടേഷൻ). സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അവസാന തീയതി നവംബർ 25. 0484 2422275.
സെക്യൂരിറ്റി
കേരളത്തിലെ കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക്, റജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്ക് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
www.excom.in
അധ്യാപക ഒഴിവ് കാലടി ബ്രഹ്മാനന്ദോദയം എച്ച്എസ്എസ്
കാലടി∙യുപി വിഭാഗത്തിൽ ഹിന്ദി അധ്യാപകരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നവംബർ 3നു രാവിലെ 10ന് ആശ്രമം ഓഫിസിൽ നടക്കും.
പുതിയകാവ് ഗവ.എച്ച്എസ്എസ്
പറവൂർ ∙ എച്ച്എസ്ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നവംബർ 4ന് 2.30ന്.
പുളിയനം ജിഎച്ച്എസ്എസ്
നെടുമ്പാശേരി ∙ മലയാളം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നവംബർ 3ന് രാവിലെ 11ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

