അലിമുക്ക് ∙ പത്തനാപുരം–പുനലൂർ പാതയിലെ അപകട വളവായ അലിമുക്കിൽ വീണ്ടും ലോറി മറിഞ്ഞു.
ഒൻപതാം തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് കാർ ഇടിച്ചു കയറിയുണ്ടായ അപകടം നടന്ന കടയുടെ മറ്റൊരു ഭാഗത്തായിരുന്നു ഇത്തവണത്തെ അപകടം. കോട്ടയത്തു നിന്നു തമിഴ്നാട്ടിലേക്ക് തടി കയറ്റി വന്ന റോഡി മറിഞ്ഞായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന തടി മുഴുവനായി റോഡിലേക്ക് വീണു നിരന്നതോടെ മറ്റു വാഹനങ്ങൾക്കും പോകാൻ കഴിയാതെയായി.
പിന്നീട് മണ്ണു മാന്തി യന്ത്രം എത്തിച്ച് നീക്കിയാണ് ഗതാഗത തടസ്സം നീക്കിയത്. ഇന്നലെ പുലർച്ചെ 5നായിരുന്നു അപകടം.
പുനലൂർ–മുവാറ്റുപുഴ പാത നവീകരണത്തിനു ശേഷം തുടർച്ചയായി അപകടങ്ങൾ നടക്കുന്ന ഇവിടെ ശാസ്ത്രീയ പരിഷ്കാരം വേണമെന്നാവശ്യത്തിന് പുല്ലുവിലയാണ് അധികൃതർ നൽകുന്നത്.
നിർമാണ സമയത്ത് റോഡിന്റെ അലൈൻമെന്റിൽ വരുത്തിയ മാറ്റമാണ് അപകട കാരണമെന്നാണു നാട്ടുകാരുടെ ആക്ഷേപം.
രാത്രി വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിന്റെ പ്രധാന്യമറിയാത്തതാണു അപകടത്തിന്റെ പ്രാഥമിക കാരണം. വളവ് തുടങ്ങുന്നതിനു മുൻപായി രണ്ട് ഭാഗത്തും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടെങ്കിലും നടപ്പായിട്ടില്ല.
സൂചനാ ബോർഡുകൾ വയ്ക്കുമെന്ന അധികൃതരുടെ ഉറപ്പും പാലിച്ചിട്ടില്ല. അടിയന്തിര പരിഹാരമായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

