പത്തനാപുരം ∙ വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ കേരളത്തിലെ 25 ജോഡി നിർധന യുവതീയുവാക്കളുടെ വിവാഹം നടത്തി. ഗാന്ധിജയന്തി ദിനത്തിലാണ് ഇരുപത്തിയഞ്ചു ജോഡി വധൂവരന്മാർ വിവാഹ ജീവിതത്തിലേക്ക് കടന്നത്.
താലിമാല, മോതിരം, വള, കമ്മൽ, ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ, വിവാഹ വസ്ത്രം, യാത്രാ ചെലവ്, പോക്കറ്റ് മണി അടക്കം വധുവരന്മാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിർവഹിച്ചത് വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസാണ്. മൂവായിരത്തിലധികം പേർക്ക് മൂന്ന് തരം പായസമടങ്ങിയ വിഭവസമൃദ്ധമായ സദ്യ ഗാന്ധിഭവൻ ഒരുക്കി.
സമൂഹ വിവാഹത്തിന് ശേഷം നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ഉദ്ഘാടനം ചെയ്തു. ഗതാഗതവകുപ്പ് മന്ത്രി കെ.ബി.
ഗണേഷ് കുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി., എൻ.കെ. പ്രേമചന്ദ്രൻ എംപി., ശൂരനാട് മൗണ്ട് സീനായ് ആശ്രമം സുപ്പീരിയർ ഗീവർഗീസ് റമ്പാൻ, പാളയം ചീഫ് മൗലവി വി.പി.
സുഹൈബ്, സുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി ഗീതാനന്ദസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു. ഫിലാഡൽഫിയ പ്രൊവിൻസ് ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു.
പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ മറിയാമ്മ ജോർജ്, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

