വടക്കഞ്ചേരി ∙ ദേശീയപാത മംഗലം പാലത്തെ ബാരിക്കേഡുകൾക്കിടയിലൂടെ ഇരുചക്ര വാഹനങ്ങൾ പായുന്നു. അപകടങ്ങൾ വിളിച്ചു വരുത്തുന്ന എളുപ്പവഴി അടയ്ക്കണമെന്ന ആവശ്യം ശക്തം.
മംഗലംപാലം ബൈപാസ് ജംക്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കിടയിലൂടെയാണ് ബൈക്കുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ നിയമം തെറ്റിച്ച് കടക്കുന്നത്. മംഗലം പാലം ജംക്ഷനിൽ അപകടങ്ങൾ തുടർക്കഥയായപ്പോഴാണ് ഈ ഭാഗം അടച്ചത്.
തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മംഗലം പാലം ജംക്ഷനിൽ നിന്ന് സർവീസ് റോഡ് വഴി പോയി വേണം അടിപ്പാതയിലെത്തി തിരിയാൻ.
എന്നാൽ ഇരുചക്ര വാഹനങ്ങൾ മംഗലം പാലം ജംക്ഷനിലെ ബാരിക്കേഡുകൾ നീക്കി തിരിയുന്നു. വടക്കഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും റോഡ് മുറിച്ച് അപ്പുറത്തേക്ക് നിയമം ലംഘിച്ച് കടക്കുന്നു.
ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാറുകൾ ഉൾപ്പെടെ ദീർഘദൂര വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുന്ന ദേശീയപാതയിലേക്ക് ഇത്തരത്തിൽ അപകടസാധ്യത നോക്കാതെ അലക്ഷ്യമായി വാഹനങ്ങൾ കടക്കുന്നത്. ദേശീയപാത അതോറിറ്റിയും പൊലീസും അനധികൃത പ്രവേശനം തടയാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മംഗലം– ഗോവിന്ദാപുരം പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലം ആയതിനാൽ ഈ ഭാഗം അടയ്ക്കാതെ മംഗലം പാലത്ത് ടൈം ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

