ചെങ്ങാലൂർ ∙ വളഞ്ഞൂപാടത്തെ ക്രഷർ യൂണിറ്റിനെതിരായ പരാതിയിൽ വാദിയെ പ്രതിയാക്കി കേസെടുത്തത് ഹൈക്കോടതി റദ്ദാക്കി. മാട്ടുമല സംരക്ഷണ സമിതി പ്രസിഡന്റ് പി.എം.ഷിനോഷിന്റെ പേരിൽ പുതുക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്.
പൊലീസ് നടപടിക്കെതിരെ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി, കലക്ടർ എന്നിവർക്കു നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഷിനോഷ് ഹൈക്കോടതിയെ സമീപിച്ചത്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രഷർ വിപുലീകരണവുമായി ബന്ധപ്പെട്ട
പ്രശ്നത്തിൽ ഗ്രാമസഭയിൽ ഫോട്ടോ എടുത്തെന്നും പഞ്ചായത്ത് ഭരണസമിതി യോഗം തടസ്സപ്പെടുത്തി എന്നുമുള്ള പരാതികൾ ചൂണ്ടിക്കാട്ടി ഷിനോഷിന്റെ പേരിൽ പൊലീസ് സിആർപിസി 107 വകുപ്പ് പ്രകാരം സമാധാന ലംഘനത്തിന് റിപ്പോർട്ട് നൽകിയിരുന്നു.മുൻകൂർ ജാമ്യമെടുക്കേണ്ട കുറ്റമാണ്.
കേസ് ക്രഷർ ഉടമയും പൊലീസും ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ആക്ഷേപം പരിഗണിച്ച ഇരിങ്ങാലക്കുട
സബ് ഡിവിഷൻ മജിസ്ട്രേട്ട് കോടതി അന്നത്തെ സ്റ്റേഷൻ ഓഫിസർ യു.എച്ച്.സുനിൽദാസിനെ വിസ്തരിക്കുകയും 2023 ജൂലൈയിൽ കേസ് റദ്ദാക്കുകയും ചെയ്തിരുന്നു.4 മാസങ്ങൾക്കുശേഷം ക്രഷറിന്റെ ഫോട്ടോ എടുത്ത ഷിനോഷിനെ 4 പേർ ചേർന്ന് ആക്രമിച്ചു. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഷിനോഷിനെ പ്രതിയാക്കി പുതുക്കാട് പൊലീസ് വീണ്ടും സമാധാന ലംഘനത്തിന് റിപ്പോർട്ട് നൽകി. തുടർന്നാണ് ഷിനോഷ് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയെയും കലക്ടറെയും അവസാനം ഹൈക്കോടതിയെയും സമീപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

