ഏജൻസി ആവശ്യമുണ്ട് :
പാങ്ങോട്∙ പാങ്ങോട്,പുലിപ്പാറ, തച്ചൻകോണം, പാലുവള്ളി, തച്ചോണം, വട്ടക്കരിയ്ക്കകം, പുതുശ്ശേരി, തൃക്കോവിൽവട്ടം എന്നീ മേഖലകളിൽ മലയാള മനോരമ പത്രവും പ്രസിദ്ധീകരണങ്ങളും ഏജൻസി ഏറ്റെടുത്ത് വിതരണം നടത്താൻ നടത്താൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 8129855692, 9946785347
ടെക്നിക്കൽ ഓഫിസർ ഒഴിവ്
തിരുവനന്തപുരം∙കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇവല്യൂഷനറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്ററിൽ ടെക്നിക്കൽ ഓഫിസറുടെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
ജിയോളജി പഠനവകുപ്പിൽ കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിനും ഇപ്പോൾ അപേക്ഷിക്കാം.www.keralauniversity.ac.in
സെക്യൂരിറ്റി ഗാർഡ് നിയമനം
തിരുവനന്തപുരം ∙ ഗവ.ലോ കോളജിൽ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി 31ന് 10.30ന് കലാലയ ഓഫിസിൽ അഭിമുഖം നടക്കും. ഫോൺ: 0471 2304228.
അധ്യാപക പാനൽ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേർന്ന് നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 8075047569.
സൗജന്യ സംരംഭകത്വ തൊഴിൽ പരിശീലനം
തിരുവനന്തപുരം ∙ ജില്ലാ വ്യവസായ കേന്ദ്രം നവംബർ 3 മുതൽ സംഘടിപ്പിക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യ സംരംഭകത്വ തൊഴിൽ പരിശീലനം നൽകുന്നു. ഫോൺ: 0471 2326756.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ റജിസ്റ്റർ ചെയ്ത അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2025-2026 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പിന് 31വരെ അപേക്ഷിക്കാം. ഫോൺ: 0471 2448451.
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281360360, 0484-2422275. വെബ്സൈറ്റ്: www.kma.ac.in.
അധ്യാപക ഒഴിവ്
ഭരതന്നൂർ∙ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി(ജൂനിയർ)അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.അഭിമുഖം 27ന് രാവിലെ 10ന്.
ഫോൺ:04722869292. തിരുവനന്തപുരം ∙ ഗവ.കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ കൊമേഴ്സ് വിഷയത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 29 ന് 11ന് അഭിമുഖം നടക്കും.
ഫോൺ: 9847245617. തിരുവനന്തപുരം ∙ വെള്ളയമ്പലം ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി (പൊളിറ്റിക്കൽ സയൻസ്)തസ്തികയിൽ അധ്യാപകന്റെ ഒഴിവുണ്ട്.
അഭിമുഖം നവംബർ 8ന് 10ന്. ഫോൺ: 8281469851 നെയ്യാറ്റിൻകര ∙ അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ് അധ്യാപക ഒഴിവുണ്ട്.
10ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0471 2214376
ബിരുദ വിദ്യാർഥികൾക്ക് ക്വിസ് മത്സരം
തിരുവനന്തപുരം ∙ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റും (കിക്മ), കേരള ബാങ്ക്, മിൽമ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ കോളജുകളിലെ ബിരുദ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു.
ഫോൺ: 7907375755/7994745316. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

