അധ്യാപക ഒഴിവ്:
മാവേലിക്കര ∙ പോനകം എസ്കെവി യുപിഎസിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29നു മുൻപായി അപേക്ഷ നൽകണം.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിലെ ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം (ടിപിഇഎസ്) ട്രേഡിൽ നിലവിലുളള ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗെസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നു.
അഭിമുഖം 27നു രാവിലെ 10ന്. വെൽഡർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിന്നു ഗെസ്റ്റ് ഇൻസ്ട്രക്ടർക്കുള്ള അഭിമുഖം 27നു 11നും.
04792953150, 04792452210.
എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം
ആലപ്പുഴ ∙ എംപ്ലോയബിലിറ്റി സെന്റർ വഴി പ്രമുഖ ബഹുരാഷ്ട്ര കമ്പനി ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്കു നിയമനം നടത്തുന്നു. അഭിമുഖം നാളെ രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ.
പ്ലസ്ടു, ബിരുദം, എംബിഎ, ബി ടെക് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 – 45 പ്രായക്കാർക്കു പങ്കെടുക്കാം. സ്പോട് റജിസ്ട്രേഷനുമുണ്ട്.
ഫോൺ: 0477 2230624, 8304057735.
തൊഴിൽമേള നാളെ
ആലപ്പുഴ ∙ നഗരസഭ വിഞ്ജാനകേരളം മെഗാ തൊഴിൽമേള നാളെ. രാവിലെ 9 മുതൽ നഗരസഭയുടെ ശതാബ്ദി മന്ദിര അങ്കണത്തിൽ നടക്കുന്ന തൊഴിൽ മേളയ്ക്കായി ഇതിനകം 30ൽ ഏറെ സ്ഥാപനങ്ങളും 2000 ഉദ്യോഗാർഥികളും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു.
തൊഴിൽമേളയുടെ ഉദ്ഘാടനം എച്ച്.സലാം എംഎൽഎ നിർവഹിക്കുമെന്നു സ്ഥിരസമിതി അധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത എന്നിവർ പറഞ്ഞു.
ക്ഷേമനിധി കുടിശിക തീർക്കാം
ആലപ്പുഴ ∙ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായം യഥാസമയം ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ടവർക്കു കുടിശിക തീർക്കാൻ അവസരം. 10 വർഷം വരെ കുടിശികയുള്ളവർക്ക് ഡിസംബർ 10നുള്ളിൽ തുക അടച്ച് അംഗത്വം പുതുക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
ബോർഡ് ജില്ലാ ഓഫിസിൽ ഡിസംബർ 10 വരെ എല്ലാ പ്രവൃത്തി ദിവസവും കുടിശിക സ്വീകരിക്കും. ആധാർ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയുമായി എത്തണം.
ഫോൺ: 0477 2964923.
വെൽനെസ് ക്ലാസ്
എടത്വ ∙ സീനിയർ സിറ്റിസൻ ഫോറം എടത്വ 26ന് ഉച്ചയ്ക്കു 3ന് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽത്ത് ആൻഡ് വെൽനെസ് ക്ലാസ് നടത്തും. ഡോ.
ജോബി.കെ. തോമസ് ക്ലാസ് നയിക്കും.
ഫോറം പ്രസിഡന്റ് വർഗീസ് പള്ളിത്തെക്കേതിൽ അധ്യക്ഷത വഹിക്കുമെന്നു സെക്രട്ടറി വിൻസന്റ് തോമസ് പഴയാറ്റിൽ അറിയിച്ചു. ഫോൺ.
9562538905.
കാവ്യ ചർച്ച 26ന്
മാവേലിക്കര ∙ സാഹിത്യ സംസ്കൃതി കാവ്യ ചർച്ച 26നു 3.30നു ദീപ്തി കോളജിൽ നടക്കും. കരിമ്പിൻപുഴ മുരളി അധ്യക്ഷനാകും.
ബിന്ദു ആർ.തമ്പിയുടെ കാലത്തിന്റെ പാട്ട് കവിതാസമാഹാരം ചർച്ചചെയ്യും.
ബോധവൽക്കരണ സെമിനാർ 31ന്
കായംകുളം∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡവലപ്മെന്റ് സെന്ററിൽ ഭിന്നശേഷി വിഭാഗക്കാർക്കുള്ള ബോധവൽക്കരണ സെമിനാർ 31ന് രാവിലെ 10ന് നടക്കും. മിനി സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി.
ഭിന്നശേഷിക്കാർക്കായുള്ള ഉപരിപഠന സാധ്യതകൾ, വിവിധ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. റജിസ്ട്രേഷന് 0479-2965502, 9605045767.
മരങ്ങൾ ഇന്ന് ലേലം ചെയ്യും
ചേപ്പാട്∙ പഞ്ചായത്തിൽ മുട്ടം കുളം ജംക്ഷൻ, വില്ലേജ് ഓഫിസിന് സമീപം, കല്ലൂരേത്ത് കൈരളി നഗർ റോഡ് സൈഡ്, വേളങ്ങാട്ട് നഗർ, ചേപ്പാട് ഗവ.എൽപിഎസ്, ഏവൂർ നോർത്ത് ഗവ.എൽപിഎസ് എന്നിവിടങ്ങളിൽ നിൽക്കുന്ന മരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫിസിൽ വച്ച് ലേലം ചെയ്ത് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഇന്നു മങ്കൊമ്പിൽ
ആലപ്പുഴ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ ‘എം ഫോർ മാരി ഡോട്ട് കോമിന്റെ’ സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മങ്കൊമ്പ് ഫെഡറൽ ബാങ്കിനു സമീപമുള്ള മലയാള മനോരമ സബ് ഓഫിസിൽ നടക്കും.
‘എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയുവാനും ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരമുണ്ട്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിത പങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗരിതം എം ഫോർ മാരിക്കുണ്ട്.
വെബ് സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷയുടെയും, കർശനമായ സ്വകാര്യതാ നിയന്ത്രണങ്ങളുടെയും പ്രയോജനം എം ഫോർ മാരി വാഗ്ദാനം ചെയ്യുന്നു. 8138900742.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ഓമനപ്പുഴ ചർച്ച്, ജെആർവൈ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം ∙ കെഎസ്ഇബി കലവൂർ സെക്ഷനിലെ കാട്ടൂർ നോർത്ത്, ഐടിസി വെസ്റ്റ്, ഐടിസി ഈസ്റ്റ്, കനാൽ, ഗീത, മണിമണ്ഡപം, അസാപ്, നെൻകോ, സിസിആർഐ, കലവൂർ ഈസ്റ്റ്, ഗ്രേസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും കലവൂർ സൗത്ത്, മാവേലി, ചെറിയ കലവൂർ, റജിസ്ട്രാർ ഓഫിസ്, പാർവതി ഐസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 2വരെയും സ്പിന്നേഴ്സ്, ടാഗോർ, കെആർ പ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 1 വരെയും കാലായ്ക്കൽ, തമ്പകച്ചുവട്, കാരിച്ചിറമഠം, നേതാജി സൗത്ത് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11 മുതൽ 5 വരെയും ഇന്ന് വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ ∙ ഭാരത് ഫുഡ്, പള്ളിക്കാവ്, സിസ്കോ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

