രാജ്യാന്തര ലോജിസ്റ്റിക്സിലും അതിർത്തികടന്നുള്ള ഷിപ്പിങ്ങിലും വിശ്വസ്ത നാമമായ ഗരുഡവേഗ (Garudavega), ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആൻ ഡ്ബോർഡർ പ്രൊട്ടക്ഷൻ (CBP) ആവശ്യകതകളുമായി വിജയകരമായി പൂർണ്ണ അനുരൂപീകരണം കൈവരിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സുഗമവും കൂടുതൽ വിശ്വാസനീയവുമായ ഷിപ്പിങ് അനുഭവം ഉറപ്പാക്കാൻ കമ്പനിതങ്ങളുടെ ആഗോള ലോജിസ്റ്റിക്സ് പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചു. ഓഗസ്റ്റ് അവസാനം പ്രാബല്യത്തിൽ വന്ന യുഎസ് കസ്റ്റംസ് നടപടി ക്രമങ്ങളിലെ സമീപകാല അപ്ഡേറ്റുകളെ തുടർന്ന്, ചില ഷിപ്പ്മെന്റുകളിൽ താൽക്കാലിക പ്രോസസ്സിങ് കാലതാമസമുണ്ടായി, ഇതു വ്യക്തിഗത, ഗാർഹിക സാധനങ്ങളുടെ കൃത്യസമയത്തുള്ള ഡെലിവറിയെ ബാധിച്ചു.
സാഹചര്യത്തിന്റെ അടിയന്തര തിരിച്ചറിഞ്ഞ ഗരുഡവേഗ, ഡോക്യുമെന്റേഷൻ ലളിതമാക്കുന്നതിനും പൂർണ്ണമായ റെഗുലേറ്ററി അനുരൂപീകരണം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി തങ്ങളുടെ രാജ്യാന്തര പങ്കാളികളുമായി ഉടൻ ഏകോപനം നടത്തി. ഇതിന്റെ ഫലമായി കസ്റ്റംസ് ക്ലിയറൻസും അന്തിമ ഡെലിവറികളും സാധാരണ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനാൽ, ഷിപ്പിങ് സമയക്രമം ഇപ്പോൾ പൂർണ്ണമായും സാധാരണനിലയിലായി.
ഈ ദ്രുതഗതിയിലുള്ള നടപടിസേവന മികവിനോടുള്ള കമ്പനിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. ‘ഗരുഡവേഗയിൽ, ഇന്ത്യൻ പ്രവാസികളുടെ ആവശ്യങ്ങൾ ഞങ്ങളുടെ പ്രധാനമുൻഗണനയായി തുടരുന്നു,’ ഗരുഡവേഗയുടെ സിഇഒ സതീഷ് ലക്കരാജു പറഞ്ഞു.
‘പുതിയ കസ്റ്റംസ് നിയമങ്ങൾ മൂലമുണ്ടായ സമീപകാല വെല്ലുവിളികൾ പരിഹരിക്കാൻ ഞങ്ങൾ വേഗത്തിൽപ്രവർത്തിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഉത്സവസീസണിൽ വർധിക്കുന്ന ഷിപ്പ്മെന്റ്അളവ് കൈകാര്യംചെയ്യാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണെന്നും സ്ഥിരീകരിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്’.
ദീപാവലി മാത്രമല്ല മറ്റു അവധിക്കാല ഉത്സവ കാലങ്ങളിൽ സുതാര്യത, അനുരൂപീകരണം, വിശ്വാസ്യത എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഗരുഡവേഗ വീണ്ടും ഉറപ്പിക്കുന്നു. കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ, ഭക്ഷണം, വ്യക്തിഗത ഇനങ്ങൾ എന്നിവ ആത്മവിശ്വാസത്തോടെ വിദേശത്തേക്ക് അയയ്ക്കാൻ കമ്പനി തുടർന്നും സഹായിക്കുന്നു.
സമയബന്ധിതമായ ഉത്സവ ഡെലിവറി ഉറപ്പാക്കാൻ, നിങ്ങളുടെ ഷിപ്പ്മെൻ്റുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

