മാന്നാർ ∙ പമ്പാതീരം കാണാനില്ല, ജലസസ്യങ്ങൾ ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന മാലിന്യം കോട്ടയ്ക്കൽ കടവ് പാലത്തിനു ഭീഷണിയായി. ആലപ്പുഴ – പത്തനംതിട്ട
ജില്ലകളെ ബന്ധിപ്പിക്കുന്ന മാന്നാർ– പരുമല ഭാഗത്തു കൂടിയൊഴുകുന്ന പമ്പയുടെ കൈവഴിയുടെ തീരം ജലസസ്യം, മാലിന്യം, പാഴ്മരങ്ങളും വള്ളിപ്പടർപ്പും എന്നിവ കയറി മൂടിയതു കാരണമാണ് പമ്പാതീരം കാണാനാവാത്തത്.
നദിയിലെ തന്നെ ചില ഭാഗത്തു നല്ല ആഴവും ചില ഭാഗത്തു 2018ലെ പ്രളയത്തിനു മുൻപ് മുതലുള്ള മണ്ണും എക്കലും കെട്ടിക്കിടന്ന് അതിനു മുകളിലാണ് സസ്യങ്ങളും പാഴ്മരങ്ങളും വളർന്നു നിൽക്കുന്നത്. പമ്പാനദിയിലൂടെ കിഴക്കൻ വനത്തിൽ നിന്നും ഒഴുകിയെത്തിയ കൂറ്റൻ തടികൾ, മുളങ്കൂട്ടങ്ങൾ എന്നിവയാണ് ഇവിടെയുള്ള കോട്ടയ്ക്കൽ കടവിലെ ആംബുലൻസ് പാലത്തിന്റെ തൂണിൽ തങ്ങി നിൽക്കുന്നത്.
കാലപ്പഴക്കമുള്ള പാലത്തിനു ഭീഷണിയാണിത്.
പാലത്തിന്റെ ഇരുകരകളിലുമുണ്ടായിരുന്ന 4 കുളിക്കടവുകൾ പോലും ഇന്ന് കാണാനില്ല. മാലിന്യം, തടിക്കൂട്ടങ്ങൾ, എക്കലും സസ്യങ്ങളും എന്നിവ കാരണം ആളുകൾ കുളിക്കടവിലെത്താത്തതിനെ തുടർന്നാണ് ഇവ ഇല്ലാതായത്.
മേജർ ഇറിഗേഷൻ വകുപ്പ് അധികൃതരാണ് പമ്പയടക്കമുള്ള നദികളെ പരിപാലിക്കേണ്ടത്. എന്നാൽ ഇവിടെ ഒരു പരിപാലനവും നടക്കാതായിട്ട് വർഷങ്ങളായി.
തിട്ട കെട്ടി പമ്പാനദിയെ സംരക്ഷിക്കണമെന്ന ആവശ്യത്തിനും കാലപ്പഴക്കമേറെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

