കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും തീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കൂടി ഓറഞ്ച് അലർട്ട് തുടരുമെന്ന് ഔദ്യോഗികമായി അറിയിച്ചു.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തി നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലും, കോട്ടയം, തിരുവല്ല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട
ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് (05/08/2026) മുതൽ 08/08/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ് വലിയ തോതിൽ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. പൊതുജനങ്ങൾ പാലിക്കേണ്ട
പ്രധാന നിർദ്ദേശങ്ങൾ:
* കാറ്റും മഴയും ശക്തമാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
* വീട്ടുവളപ്പിലെ അപകടാവസ്ഥയിലുള്ള മരക്കൊമ്പുകൾ വെട്ടിയൊതുക്കണം. പൊതുസ്ഥലങ്ങളിൽ ഇത്തരം മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട
തദ്ദേശ സ്ഥാപനങ്ങളെ ഉടൻ വിവരം അറിയിക്കുക.
* ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ ശാന്തമായിരിക്കുമ്പോൾ തന്നെ സുരക്ഷിതമാക്കുകയോ അഴിച്ചു മാറ്റുകയോ ചെയ്യുക.
* ചുമരുകളിലോ മറ്റോ ചാരിവെച്ചിട്ടുള്ള കോണികൾ പോലുള്ള ഉപകരണങ്ങളും വസ്തുക്കളും കാറ്റിൽ പറന്നുപോകാത്ത വിധം കയറുപയോഗിച്ച് ഭദ്രമായി കെട്ടിവെക്കണം.
* കാറ്റ് വീശിത്തുടങ്ങുമ്പോൾ തന്നെ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കുക.
വീടുകളുടെ ടെറസുകളിൽ കയറുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

