ചേവായൂർ∙ മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിൽ നിന്നും അമൃത് പ്രൊജക്ടിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള ലൈനിലെ ഡെന്റൽ കോളജിനടുത്ത ആൾനൂഴി ബ്ലോക്കായതിനെ തുടർന്ന് ശുചിമുറി മലിനജലം പുറത്തേക്കൊഴുകി. മലിനജലം പരന്നൊഴുകി പരിസരത്തമാകെ ദുർഗന്ധം വ്യാപിച്ചു. രാവിലെ ആയതിനാൽ ഡെന്റൽ കോളജിലേക്കെത്തിയ രോഗികൾ മൂക്ക് പൊത്തിയാണ് കടന്നുപോയത്.
പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് മെഡിക്കൽ കോളജിലെ ആൾനൂഴിയിലെ തടസ്സം ഒഴിവാക്കുന്ന തൊഴിലാളികളെ കൊണ്ടുവന്ന് പ്രവൃത്തി ആരംഭിച്ചു.
രോഗികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ നിന്നുള്ള കെട്ടി കിടന്നിരുന്ന സാനിറ്ററി പാഡ് മറ്റും ഒഴിവാക്കിയതോടെ തടസ്സം നീങ്ങി. തുടർന്ന് ബ്ലീച്ചിങ്ങ് പൗഡറും മറ്റും ഉപയോഗിച്ച് പരിസരം ശുചിയാക്കി. രോഗികളും, കൂട്ടിരുപ്പുകാരും, സാനിറ്ററി പാഡുകളും തുണികളും ശുചിമുറിയിൽ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കിയാൽ പ്രശ്നം ഉണ്ടാകില്ലെന്ന് അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

