കേച്ചേരി∙ പാറന്നൂർച്ചിറ ടൂറിസം വില്ലേജിൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കാനായി നടത്തിയ സൗന്ദര്യവൽക്കരണത്തിന്റെയും കുട്ടികൾക്കായുള്ള ഹാപ്പിനസ് പാർക്കിന്റെയും നിർമാണം പൂർത്തിയായി. ഉദ്ഘാടനം 28ന് 12.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും. കേന്ദ്രത്തിന്റെ നഗര സഞ്ചയിക പദ്ധതി പ്രകാരം ലഭിച്ച ഒരു കോടി അൻപതിനായിരം രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ചിറയിൽ പൂർത്തിയായി. ചിറയുടെ വശം കെട്ടിയുയർത്തി സന്ദർശക ഗാലറിയും ചിറയുടെ റോഡരികിലും സമീപപ്രദേശങ്ങളിലും കട്ട
വിരിക്കലും കഴിഞ്ഞു.
പുഴകാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് സംരക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി പുഴയുടെ ഇരുഭാഗത്തും ഹാൻഡ് റെയിൽ സ്ഥാപിക്കലിന്റെ നിർമാണവും പൂർത്തിയായി. ചിറയുടെ ഓരങ്ങളിൽ 26 അലങ്കാരവിളക്കുകൾ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്.
ചിറയിൽ ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന കുട്ടികളുടെ പാർക്കിന്റെയും സമീപ പ്രദേശങ്ങളിൽ കട്ടവിരിക്കുന്നതിന്റെയും നിർമാണവും പൂർത്തിയായി. പാറന്നൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ ചിറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി റീഡിങ് കോർണറും ഒരുക്കുന്നുണ്ട്.
പാറന്നൂർ ചിറ ടൂറിസം വില്ലേജിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ജൂലറ്റ് വിനു, എം.ബി.
പ്രവീൺ, പി.കെ. വൽസൻ എന്നിവർ പ്രസംഗിച്ചു. ചിറയുടെ വികസന സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചിറയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 3 ദിവസത്തെ ആഘോഷ പരിപാടികളാണ് പാറന്നൂർച്ചിറ ടൂറിസം വില്ലേജിൽ ഒരുക്കിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

