മൂവാറ്റുപുഴ∙ കെഎസ്ആർടിസി ഡിപ്പോയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം. വിദ്യാർഥിനികളെയും സ്ത്രീകളെയും ഉൾപ്പെടെ അപമാനിച്ച സംഘത്തെ പൊലീസ് എത്തിയാണ് ഒടുവിൽ ബസിൽ നിന്ന് ഇറക്കി വിട്ടത്.
ഇന്നലെ പുലർച്ചെയാണു മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ആറംഗ സംഘത്തിന്റെ അഴിഞ്ഞാട്ടം 3 ദിവസത്തെ അവധി കഴിഞ്ഞ് വിവിധ കോളജുകളിലേക്കും ജോലി സ്ഥലത്തേക്കും പോയ വിദ്യാർഥിനികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർക്കു നേരെയായിരുന്നു ഇവരുടെ പരാക്രമം.
പോക്കറ്റടി, മോഷണ കേസുകളിൽ പ്രതിയായിട്ടുള്ളവർ വരെ സംഘത്തിൽ ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. 1 മണിക്കൂറോളം ഇവർ ബസുകളിലും ഡിപ്പോയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു.
സ്ത്രീകൾ ഉൾപ്പെടെ ബസിൽ നിന്ന് ഇറങ്ങി ഓടേണ്ട ഗതികേടിലായി.
ഇതിനെതിരെ പ്രതികരിച്ച യാത്രക്കാരെ സംഘം ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ യാത്രക്കാർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇവരെ ഡിപ്പോയിൽ നിന്നിറക്കി വിടുകയായിരുന്നു.
സംഘത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോകാനോ കേസ് റജിസ്റ്റർ ചെയ്യാനോ പൊലീസ് തയാറായില്ല.എന്നാൽ പൊലീസ് പോയതിനു പിന്നാലെ സംഘം വീണ്ടും എത്തി വെല്ലുവിളിച്ചു. കൂടുതൽ യാത്രക്കാർ എത്തി ഇവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് ഇവർ പിന്മാറിയത്.
ഇത്തരം സംഭവങ്ങൾ ഡിപ്പോയിൽ തുടർച്ചയായി നടക്കുന്നുണ്ട്. ഡിപ്പോയിലും പരിസരത്തും മോഷണം ഉൾപ്പെടെ പതിവായ സാഹചര്യത്തിൽ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്നാണ് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

