ആലപ്പുഴ ∙ ആറു മാസമായി ലഭിക്കാതിരുന്ന താറാവുകളിലെ പാസ്റ്റർലാ, പ്ലേഗ് എന്നീ അസുഖങ്ങൾക്കുള്ള വാക്സിൻ അടുത്തമാസം 12 മുതൽ വിതരണം ആരംഭിക്കും. തിരുവനന്തപുരം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിന്റെ ഉൽപാദനം കൂട്ടിയതിനെത്തുടർന്നാണ് ജില്ലയിലെ വാക്സിൻ ക്ഷാമത്തിനു പരിഹാരമായത്.
ജില്ലയ്ക്ക് ആവശ്യമായ വാക്സീൻ പൂർണതോതിൽ ലഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ പി.വി.അരുണോദയ അറിയിച്ചു. അസുഖങ്ങൾ മൂലം ആയിരക്കണക്കിനു താറാവുകളാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ ചത്തൊടുങ്ങിയത്.
പക്ഷിപ്പനിമൂലം താറാവ്, കോഴി, കാട
എന്നിവയുടെ കള്ളിങ് നടത്തിയ വകയിൽ ലഭിക്കാനുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണവും അടുത്തയാഴ്ച ആരംഭിക്കും. നഷ്ടപരിഹാരം നൽകിയപ്പോൾ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 12% തുക പിടിച്ചുവച്ച ശേഷമാണ് കർഷകർക്കു നൽകിയത്. ഇത്തരത്തിൽ ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

